ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍ കേസ്: ജഡ്ജി വിധിയെഴുത്ത് തുടങ്ങുന്നു; പ്രഖ്യാപനം മാസാവസാനത്തോടെ

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം അവസാനത്തോടെ വിധി പ്രഖ്യാപനമുണ്ടായേക്കും. ചൊവ്വാഴ്ച്ച പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ ബുധനാഴ്ച്ച മുതല്‍ വിധി എഴുതാന്‍ അരംഭിക്കുമെന്ന് ജഡ്ജി എസ് കെ യാദവ് പറഞ്ഞു. മുന്‍ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സാക്ഷി മഹാരാജ് എന്നിവര്‍ കേസില്‍ പ്രതികളാണ്. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രോസിക്യൂഷന്‍ ഏജന്‍സിയായ സിബിഐ പ്രതികള്‍ക്കെതിരെ 350 സാക്ഷികളെ ഹാജരാക്കുകയും 600 രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 30നകം വിചാരണ പൂര്‍ത്തിയാക്കി വിധി പറണമെന്നാണ് സുപ്രീംകോടതി സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1992 ഡിസംബര്‍ രണ്ടിനാണ് സംഘ്പരിവാര്‍-ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ‘കര്‍സേവകര്‍’ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. 16-ാം നൂറ്റാണ്ടില്‍ രാമക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് പള്ളിയെന്ന് ആരോപിച്ചായിരുന്നു ഇത്. തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്തുകൊണ്ട് നവംബര്‍ ഒമ്പതിന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. മസ്ജിദ് നിര്‍മ്മിക്കാനായി പള്ളി നിന്നിരുന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെ അഞ്ചേക്കര്‍ സ്ഥലം വിട്ടുകൊടുക്കയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ശിലാസ്ഥാപനം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read: ബിജെപിയില്‍ ചേരാനെത്തിയ ഗുണ്ടാനേതാവ് പൊലീസിനെ കണ്ടപ്പോള്‍ വേദിയില്‍നിന്ന് ഇറങ്ങിയോടി

2017 ഏപ്രിലിലാണ് കേസ് പരിഗണിക്കവെ, ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര ഘടനയെ ഇളക്കിമറിച്ച കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തിയത്. 1992-ല്‍ മസ്ജിദ് തകര്‍ത്തതിന് പിന്നലുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കര്‍സേനയിലെ അംഗങ്ങളെ സംയുക്തമായി വിചാരണ ചെയ്യണമെന്നും കോടതി പറഞ്ഞിരുന്നു. വിധി പറയാന്‍ ലക്നൗവിലെ സിബിഐ കോടതിക്ക് രണ്ട് വര്‍ഷത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.

വിധി പറയാനുള്ള കാലാവധി നീട്ടിനല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി ഒമ്പത് മാസം കൂടി സമയം നല്‍കുകയായിരുന്നു.

എന്നാല്‍, കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സമയം അനുവദിക്കണമെന്ന് ജഡ്ജി കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റ് 31ന് അകം വിധി പറയണമെന്നായിരുന്നു അന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. സാക്ഷികളുടെയും ആരോപിതരുടെയും മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Also Read: ‘ഇനിയും കൊല്ലും’; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കമന്റ് വിവാദത്തില്‍

ഇത്തരത്തില്‍, അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും മൊഴികള്‍ കോടതി കഴിഞ്ഞ മാസം വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിയ അദ്വാനിയും ജോഷിയും രാഷ്ട്രീയ പ്രേരിതമായാണ് തങ്ങളെ കേസിലേക്ക് വലിച്ചിഴക്കുന്നതെന്നാണ് കോടതിക്ക് മുന്നില്‍ പറഞ്ഞത്. മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും രാജ്യത്തിന്റെ ഐക്യത്തെയും സമഗ്രതയെയും ബാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും ഇരുവരും വാദിച്ചു.

2019 സെപ്റ്റംബറില്‍ രാജസ്ഥാന്‍ ഗവര്‍ണറായി അധികാരമേറ്റ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിനെയും വിചാരണ ചെയ്തിരുന്നു. ഗിരിരാജ് കിഷോര്‍, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിങ്കാല്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നിവരാണ് വിചാരണയ്ക്കിടെ മരിച്ചത്. അവര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കി.

Also Read: ‘വിട്ടുകൊടുക്കില്ല’; വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച് ഷാര്‍ളി എബ്ദോ

DONT MISS
Top