വെഞ്ഞാറമൂട് ഇരട്ടക്കൊല: പിടിയിലായ ആറ് പ്രതികളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതികളായ ആറു പേര്‍ അറസ്റ്റില്‍ . തേമ്പാമൂട് സ്വദേശികളായ സജീവ് , സനല്‍, അജിത്ത്, നജീബ്, സതി, ഷജിത് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍ എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം എന്നും തെളിഞ്ഞു.

ഞായറാഴ്ച്ച അര്‍ധരാത്രിയാണ് വെഞ്ഞാറമൂട് തേമ്പാമൂടില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
ഡിവൈഎഫ്‌ഐ കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24) , ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് (30 ) എന്നിവരെ തേമ്പാമൂട് വെച്ചായിരുന്നു അക്രമിസംഘം കൊലപ്പെടുത്തിയത്.

കൊലയ്ക്കുപിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് കൊലപാതകത്തിന് പിന്നിലെന്ന് റൂറല്‍ എസ്പിയും വ്യക്തമാക്കിയിരുന്നു. ഇരുവരെയും വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെളിവുകള്‍ കൂടുതല്‍ ശക്തമായി.

വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ മിഥിലാജ് സംഭവസ്ഥലത്തുവച്ചും ഹക്ക് മുഹമ്മദ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പള്ളികളില്‍ ഖബറടക്കി.

Also Read; വെഞ്ഞാറമൂട് ഇരട്ടക്കൊല: ഒന്നും മൂന്നും പ്രതികള്‍ പിടിയില്‍

DONT MISS
Top