ടിക് ടോക്ക് സിഇഒ രാജിവെച്ചു; രാജി അമേരിക്കയില്‍ ടിക് ടോക്ക് ആപ്പ് നിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ

ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവച്ചു. ഇന്ത്യയിലെ ടിക് ടോക്ക് നിരോധനത്തെ തുടര്‍ന്ന് അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുകയായരുന്നു. 90 ദിവസത്തിനകം ടിക് ടോക് അടച്ച് പൂട്ടണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കെവിന്‍ മേയറുടെ രാജി.

മേയറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വസേന പപ്പാസ് സിഇഒ സ്ഥാനം താല്‍കാലികമായി ഏറ്റെടുക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് അറിയിച്ചു. 2020 ജൂണ്‍ ഒന്നിനാണ് കെവിന്‍ മേയര്‍ സിഇഒ ആയി ചാര്‍ജെടുക്കുന്നത്. ടിക് ടോക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സില്‍ നിന്ന് രാജിവെക്കുന്നതായി കെവിന്‍ കത്തിലൂടെയാണ് അറിയിച്ചത്.

Also Read: ജാസയുടെ നൊമ്പരത്തിന് ബുക്കര്‍ പ്രൈസ്; പുരസ്‌ക്കാരം മാരീക്ക് ലൂക്കാസ് റിജ്‌നെവെല്‍ഡിന്റെ ‘ഡിസ്‌കംഫര്‍ട്ട് ഓഫ് ഈവനിംഗ്’ എന്ന പുസ്തകത്തിന്

ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രീതി നേടിയ ടിക് ടോക്കിന് രാഷ്ട്രീയ തീരുമാനങ്ങളെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയാണ് ആദ്യം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണ് നിരോധന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയത്.

വ്യക്തി വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കാരണത്താലാണ് അമേരിക്കയില്‍ ടിക് ടോക്കിന് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ടിക് ടോക്കിന്റെ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും യുഎസും ചൈനയും തമ്മിലുള്ള സംഘഷങ്ങള്‍ വര്‍ദ്ധിച്ചു. ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ചൈനീസ് ബന്ധമാണ് ടിക് ടോകിന് തിരിച്ചടിയാകുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ലണ്ടന്‍ കേന്ദ്രമാക്കി ഓഫീസ് തുറക്കാനും കമ്പനി ആലോചിചിരുന്നു.

Also Read: ‘ഓണത്തിനിടയില്‍ മദ്യക്കച്ചവടം’; ബെവ്ക്യു ആപ്പിലെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി

DONT MISS
Top