എറണാകുളത്ത് 16 വയസുകാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍

എറണാകുളം മഞ്ഞുമ്മലില്‍ 16വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. അതിഥിത്തൊളിലാളിയുടെ മകളാണ് അതിക്രൂര പീഡനത്തിനിരയായത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഉത്തര്‍്പ്രദേശ് സ്വദേശികളായ ഹനീഫ്, ഫര്‍ഹാഗ് ഖാന്‍, ഷാഹിദ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. മഞ്ഞുംപുറം, കല്ലുമ്മല്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ വെച്ചാണ് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികള്‍ തന്നെ പീഡനത്തിനിരയാക്കിയതായി കുട്ടി സ്‌കൂളിലെ ഒരു കൗണ്‍സിലിംഗിനിടയിലാണ് തുറന്നുപറഞ്ഞത്. തന്നെ മൂവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു കുട്ടിയുടെ മൊഴി. എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also Read:- മതമില്ലാത്ത ചിലങ്കയണിഞ്ഞ് മറിയം, ‘മീ റഖ്‌സം’ മകളുടെ സ്വപ്‌നങ്ങളെ കാത്ത അച്ഛന്റെയും കഥ

DONT MISS
Top