കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ‘പ്ലാസ്മാ തെറാപ്പി’; പച്ചക്കൊടി വീശി അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് രോഗമുക്തി നേടിയ വ്യക്തികളില്‍ നിന്നുളള പ്ലാസ്മ, കൊവിഡ് 19 നുള്ള ചികിത്സയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ് പ്ലാസ്മാ തെറാപ്പിക്ക് അംഗീകാരം കൊടുത്തിട്ടുള്ളത്. അമേരിക്കയില്‍ മാത്രം ഏതാണ്ട് 1,76,000 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയെ, തകര്‍ത്തെറിഞ്ഞ പകര്‍ച്ചവ്യാധിയെ തടയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അടിയന്തിര തീരുമാനം വന്നിട്ടുള്ളത്.

പ്ലാസ്മയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ആന്റിബോഡികള്‍ കൊറോണയെ വേഗത്തിലും ഫലപ്രദമായും നേരിടുമെന്നും, മറ്റു ഗുരുതരമായ അപകട സാധ്യതകളില്‍ നിന്ന് സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്ലാസ്മാ തെറാപ്പി ഫലപ്രദമാകുമെന്നും ഈ ചികിത്സാരീതിയുടെ അറിയപ്പെടുന്ന നേട്ടങ്ങളെല്ലാം അതിന്റെ അപകടസാധ്യതകളെ മറികടക്കുന്നതാണെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

Also Read: ‘പേടിക്കാനാണെങ്കില്‍ നിങ്ങളെന്തിന് ഇവിടെ വന്നിരിക്കണം’; വിമാനത്താവള പ്രമേയത്തിനിടെ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി

“ഈ ചികിത്സാരീതി കൊവിഡ് 19നെ നേരിടുന്നതില്‍ ഫലപ്രദമായേക്കാം…ഇതിന്റെ ഇന്നു വരെ അറിയപ്പെട്ടിട്ടുള്ളതും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഗുണഫലങ്ങള്‍ ഇപ്പോഴുള്ള അപകടസാധ്യതകളെ മറികടക്കുന്നതാണ്”, എഫ്ഡിഎ പ്രസ്താവിക്കുന്നു.

അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും രോഗികളില്‍ ഈ ചികിത്സ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ഈ ചികിത്സാരീതി എത്രമാത്രം ഫലപ്രാപ്തി കൊണ്ടു വരും എന്നത് ഇപ്പോഴും വിദഗ്ധരുടെ ചര്‍ച്ചയിലാണ്. മാത്രമല്ല ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്.

ന്യൂയോര്‍ക്കിലെ ലെനോക്‌സ് ഹില്‍ ഹോസ്പിറ്റലിലെ പള്‍മണറി സ്‌പെഷ്യലിസ്റ്റ് ലെന്‍ ഹൊറോവിറ്റ്‌സ് അഭിപ്രായപ്പെടുന്നത്, ”കൊവിഡ് രോഗമുക്തി നേടിയ വ്യക്തികളില്‍ നിന്നുളള പ്ലാസ്മ, മിക്കവാറും പ്രവര്‍ത്തിച്ചേക്കും, എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ഇത് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട് . പക്ഷേ ഇപ്പോള്‍ രോഗബാധിതരായ ഗുരുതരാവസ്ഥയിലുള്ള ആളുകള്‍ക്ക് ഈ ചികിത്സാരീതി ഒരു രക്ഷാമാര്‍ഗ്ഗമല്ല”, എന്നാണ്.

Also Read: അദാനിയുമായി മത്സരിക്കിമ്പോള്‍ അദാനിയുടെ അമ്മായിഅച്ഛനെ കണ്‍സള്‍ട്ടന്റാക്കുന്ന സര്‍ക്കാര്‍; വിമര്‍ശിച്ച് വിഡി സതീശന്‍

DONT MISS
Top