മഹാത്മാഗാന്ധിയുടെ കണ്ണട ബ്രിട്ടനില്‍ നിന്ന് വിറ്റ് പോയത് 25,473,482 രൂപയ്ക്ക്

മഹാത്മാഗാന്ധിയുടെ കണ്ണട ബ്രിട്ടനില്‍ നിന്നും ലേലത്തിലൂടെ വിറ്റ് പോയത് 25,473,482 രൂപയ്ക്ക്. മഹാത്മാഗാന്ധി ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം തന്റെ അമ്മാവന് സമ്മാനിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ ബ്രിട്ടനിലെ ഒരു ലേലകമ്പനിയെ കണ്ണട ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. നാലാഴ്ച്ചകള്‍ക്ക് മുന്‍പാണ് ലേല നടപടികള്‍ ആരംഭിച്ചിരുന്നതെങ്കിലും ഇന്നാണ് ലേലം നടന്നതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ബ്രിസ്റ്റോള്‍ കമ്പനി അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഘടന സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

പ്രിയപ്പെട്ടവര്‍ക്ക് തന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ സമ്മാനമായി നല്‍കാറുള്ള ഗാന്ധിയുടെ ശീലത്തിന്റെ ഭാഗമായാണ് സ്വര്‍ണ്ണം പൂശിയ ഈ കണ്ണട തന്റെ അമ്മാവന്റെ കൈയ്യിലെത്തിയതെന്നാണ് കണ്ണട ഏല്‍പ്പിച്ചുകൊണ്ട് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു വ്യക്തി ഈസ്റ്റ് ബ്രിസ്റ്റോളിനോട് സൂചിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് ഗാന്ധിജി ഈ കണ്ണട തന്റെ അമ്മാവന് കെമാറിയതെന്ന് ഇയാള്‍ പറയുന്നു. കമ്പനി 14 ലക്ഷം വിലയിട്ട കണ്ണട സകല പ്രതീക്ഷകള്‍ക്കും അപ്പുറം രണ്ടര കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. ഈ അവിശ്വസനീയമായ ഉല്‍പ്പന്നം ഈ വില അര്‍ഹിക്കുന്നുവെന്ന് ഈസ്റ്റ് ബ്രിസ്റ്റോള്‍ കമ്പനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read:- “മുഖ്യമന്ത്രി കുമ്പിടി”; ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രധാന ഉപഭോക്താവ് മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രന്‍

DONT MISS
Top