വില്‍പ്പനയില്‍ മാന്ദ്യം; ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിട്ടേക്കും

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യ വിട്ടേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ വില്‍പ്പന മാന്ദ്യവും, കൊവിഡ് പശ്ചാത്തലത്തിലെ വിപണന ഭാവിയും ആശങ്കപ്പെടുത്തുന്നതാണ് എന്ന് കമ്പനി അധികൃതര്‍ സൂചിപ്പിക്കുന്നു.  ഇന്ത്യയില്‍ കമ്പനിയുടെ
ഉല്‍പ്പാദനം കുറക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതിനുമുള്ള കാരണവും ഇത് തന്നെയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഹരിയാനയിലെ ബാവലില്‍ പാട്ടത്തിനെടുത്ത അസംബ്ലി സൗകര്യം ഉപയോഗിച്ച് സാധ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി യുഎസ് മോട്ടോര്‍സൈക്കിള്‍ കമ്പനി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി സൂചനകളുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് തുടങ്ങിയ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കമ്പനിയുടെ പുതിയ തന്ത്രമെന്നും, അതിന് അനുസരിച്ചാണ് ഇന്ത്യന്‍ വിപണി ഉപേക്ഷിക്കാനുളള ഈ തീരുമാനവും എന്നാണ് ഔദ്യോഗിക ഭാഷ്യം. ‘കമ്പനിയുടെ ഭൂരിഭാഗം നിര്‍മ്മാണത്തെയും വളര്‍ച്ചാ സാധ്യതയെയും’ പ്രതിനിധീകരിക്കുന്ന 50 ഓളം വിപണികളില്‍, പ്രധാനമായവയാണ് ഇവ.

Also Read: സഭാതര്‍ക്കം: പാലക്കാട് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ അവതരിപ്പിക്കവേ കഴിഞ്ഞ മാസം ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രസ്താവിച്ചത്, ”അന്താരാഷ്ട്ര വിപണികളില്‍ നിന്ന് മാറി നില്‍ക്കാനുള്ള പദ്ധതികള്‍ കമ്പനി വിലയിരുത്തുന്നു. കാരണം ഭാവി വിപണന തന്ത്രങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപത്തെയോ നിര്‍മ്മാണ പ്രക്രിയകളെയോ ലാഭവുമായി കൂട്ടിയിണക്കാന്‍ സാധിക്കുന്നില്ല”, എന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹാര്‍ലി-ഡേവിഡ്സണ്‍ ഇന്ത്യ 2500 ല്‍ താഴെ യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

ഏതായാലും ആഗോളപരമായി ‘തൊഴില്‍ വെട്ടിക്കുറക്കുക’ ഉള്‍പ്പെടെയുള്ള മിക്ക നടപടികളും കമ്പനി തുടങ്ങി വെച്ചിട്ടുണ്ട്. എന്നാല്‍ “ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ല”, എന്നാണ് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചുളള കമ്പനിയുടെ പ്രതികരണം. രാജ്യത്ത് ഇതിനകം വില്‍പ്പന നടത്തിയിട്ടുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് വില്‍പ്പനാനന്തര സേവനം നല്‍കാനും, ഡീലര്‍മാരെ പിന്തുണയ്ക്കാനും, പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ബൈക്കുകള്‍ വില്‍ക്കാനും ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വെറ്റ മുജീബ് പിടിയില്‍

DONT MISS
Top