ആലപ്പുഴ കോടംതുരുത്ത് ഗര്‍ഭിണിയും മകനും വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

ആലപ്പുഴ കോടംതുരുത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കണ്ടത്. രജിത നാല് മാസം ഗര്‍ഭിണിയായിരുന്നു.

ആത്മഹത്യ കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാകുന്നു. ഭര്‍ത്താവിന് ഉത്തരവാദിത്തമില്ല എന്നും മകനെ ഒറ്റക്കാക്കിയാല്‍ ഭര്‍തൃമാതാവ് ഉപദ്രവിക്കുമെന്നും യുവതി ആരോപിക്കുന്നുണ്ട്.

അച്ഛനും അമ്മയ്ക്കും ചിക്കുവിനും എന്നുതുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് മകനേയും താന്‍ കൊണ്ടുപോകുന്നു എന്ന് പറയുന്നു. കറന്റ് ബില്ലിനും ഗ്യാസ് വാങ്ങാനുമുള്‍പ്പെടെ കടം വാങ്ങുന്നു. അച്ഛന്‍ തന്ന 4000 രൂപ തിരികെത്തരാന്‍ പറ്റിയില്ല. താനുണ്ടായിട്ടും ഭര്‍തൃമാതാവ് കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നും രജിത കുറിച്ചിട്ടുണ്ട്.

Also Read: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും ബിജെപിയും ലീഗും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്നുള്ള മഴവില്‍ സഖ്യം, മറച്ചുവെക്കുന്നത് മോദിയുടെ ജനവിരുദ്ധ നയങ്ങള്‍: എസ് രാമചന്ദ്രന്‍ പിള്ള

DONT MISS
Top