ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് തൃശൂര്‍ സ്വദേശികളില്‍ രണ്ടുപേര്‍ മരിച്ചു. ചെന്ത്രാപ്പിന്നി വെളമ്പത്ത് അശോകന്റെ മകന്‍ രജീബ് (39), അയല്‍വാസിയായ വെളമ്പത്ത് സരസന്‍ മകന്‍ ജില്‍സു (30) എന്നിവരാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്.

റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേര്‍. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്‌പേര്‍. ശനിയാഴ്ച രാവിലെ വര്‍ക്ക്‌ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് ഇവരെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

പൊറ്റെക്കാട്ട് ശിവാനന്ദന്‍ മകന്‍ സുശാന്ത് (31), മലയാറ്റില്‍ രാജന്‍ മകന്‍ ശ്രീജിത്ത് (33), വെളമ്പത്ത് ജയപ്രകാശന്‍ മകന്‍ പ്രണവ് (25) എന്നിവരാണ് ആശുപത്രിയില്‍ ഉള്ളത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

Also Read: “എസ്ഡിപിഐ ബിജെപിക്ക് അവസരം ഒരുക്കുന്നു, കേരളത്തില്‍ നടക്കാതെ പോയ തന്ത്രമാണ് കര്‍ണാടകയില്‍ നടത്തിയത്, ഇവര്‍ കര്‍ണാടകയിലെ മുസ്‌ലിംങ്ങളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തു, ഈ കെണിയില്‍ വീഴരുത്”, എസ്ഡിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് പികെ ഫിറോസ്

DONT MISS
Top