അനക്കമില്ലാതെ പ്രവാസി പുനരധിവാസം, ഡ്രീം കേരള ഫയലില്‍ തന്നെ; ലോക് ഡൗണ്‍ മൂലമെന്ന് നോര്‍ക്ക

പ്രവാസി പുനരധിവാസത്തിനായി പ്രഖ്യാപിച്ച പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകാതെ കേരള സര്‍ക്കാര്‍. ഏറെ പ്രചരണങ്ങളുമായി പ്രഖ്യാപിക്കപ്പെട്ട ‘ഡ്രീം കേരള’ പദ്ധതി ഒന്നരമാസം കഴിഞ്ഞിട്ടും എങ്ങുമെത്താത്തതിനേത്തുടര്‍ന്നാണ് വിമര്‍ശനങ്ങളുയരുന്നത്. കൊവിഡ് വ്യാപനം മൂലം ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. പദ്ധതി നിര്‍വഹണത്തിന് നൂറ് ദിവസം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. അതിനുള്ളില്‍ അതിവേഗപദ്ധതി നിര്‍വഹിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Also Read: ‘ഇന്ത്യക്കാര്‍ക്ക് കൂടുതലിഷ്ടം എന്നെ’; കമല ഹാരിസ് ബൈഡനേക്കാള്‍ മോശമെന്ന് ട്രംപ്

ജൂലൈ 15 മുതല്‍ 30 വരെ ഡ്രീം കേരള കാമ്പയിന്‍ ഐഡിയത്തോണ്‍, ഓഗസ്റ്റ് ഒന്ന് മുതല്‍ പത്ത് വരെ സെക്ടറല്‍ ഹക്കാത്തോണ്‍ എന്നിങ്ങനെ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫയലില്‍ ഒതുങ്ങി. തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ കാരണം പദ്ധതിയുടെ കൃത്യമായ ഏകോപനം നടക്കാതെ പോയെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം. നടപടികള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന് നോര്‍ക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുജനങ്ങളില്‍ നിന്ന് കൂടി ആശയങ്ങള്‍ ശേഖരിച്ചും ക്രോഡീകരിച്ചും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഡോ. കെ എം എബ്രഹാം ചെയര്‍മാനായ വിദഗ്ധ സമിതിയില്‍ മുരളി തുമ്മാരക്കുടി, ഡോ. സജി ഗോപിനാഥ്, ഷിബുലാല്‍, സി ബാലഗോപാല്‍, സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാക്ക് എന്നിവര്‍ അംഗങ്ങളാണ്.

Also Read: പുനലൂര്‍ രാജന്‍: ബഷീറിന്റെ ‘അനര്‍ഘനിമിഷ’ങ്ങളുടെ സൂക്ഷിപ്പുകാരന്‍, ‘എംടിയുടെ കാലത്തെ’ ഒപ്പിയെടുത്തയാള്‍

DONT MISS
Top