ഫോട്ടോഗ്രഫിയിലെ ഐതിഹാസിക കണ്ടുപിടുത്തമായ പിക്‌സലിന്റെ പിതാവ് റസല്‍ കിര്‍സ്ച്ച് അന്തരിച്ചു

ഫോട്ടോഗ്രാഫിയിലെ സുപ്രധാനഅളവായ പിക്‌സല്‍ കണ്ടെത്തിയ റസല്‍ കിര്‍സ്ച്ച് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയില്‍ നിന്നും ഹംഗറിയില്‍ നിന്നും കുടിയേറിയ ജൂതമാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട്‌ലാന്‍ഡില്‍ സ്ഥിരതാമസമാക്കിയ കിര്‍സ്ച്ച് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് മരിച്ചത്.

ആദ്യമായി റസല്‍ ഒരു ഫോട്ടോഗ്രാഫ് സ്‌കാന്‍ ചെയ്തതും പിക്‌സല്‍ അടയാളപ്പെടുത്തിയതും ഫോട്ടോഗ്രഫി ചരിത്രത്തിലെ സുപ്രധാന ഏടായി വിലയിരുത്തപ്പെടുന്നു. തന്റെ മകന്റെ 2 ബൈ 2 പിക്‌സലിലുള്ള ചിത്രം എടുത്തുകൊണ്ട് ഫോട്ടോഗ്രാഫുകളുടെ തെളിച്ചവും നിലവാരവും അളക്കാന്‍ ബ്ലോക്ക് മാതൃകയിലുള്ള അളവുകോലുപയോഗിക്കാമെന്ന് കിര്‍സ്ച്ച് വിശദീകരിച്ചത് ആദ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് ‘ചതുരങ്ങളാണ് ഏറ്റവും യുക്തിപരം’ എന്ന റസല്‍ കിര്‍സ്ച്ചിന്റെ വചനം ഫോട്ടോഗ്രഫി ചരിത്രത്തിലെ സുപ്രധാനസങ്കല്‍പ്പനമായി.

ഫോട്ടോഗ്രഫി സ്‌കാനിംഗുമായി ബന്ധപ്പെട്ട കിര്‍സ്ച്ചിന്റെ പഠനങ്ങള്‍ പിന്നീട് സിടി സ്‌കാനിംഗ് പോലുള്ള കണ്ടെത്തലുകള്‍ക്കുള്‍പ്പെടെ വഴിതെളിച്ചതായി കരുതപ്പെടുന്നു. ഇമേജ് പ്രൊസസിംഗുമായി ബന്ധപ്പെട്ട സുപ്രധാന അല്‍ഗൊരിതം വികസിപ്പിച്ചയാള്‍ എന്ന നിലയിലും ഫോട്ടോഗ്രഫി രംഗത്ത് റസല്‍ കിര്‍സ്ച്ച് അറിയപ്പെടുന്നു.

Also Read:- കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരും: പൊലീസ് ‘ആപ്പിനെ’ ചൊല്ലി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം

DONT MISS
Top