ടിക് ടോക്ക് ജിയോയ്ക്ക് വില്‍ക്കുമെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ അവകാശവാദം; ഇരു കമ്പനികളും കൈകോര്‍ക്കുമോ?

ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ്സ് റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കുമെന്ന അവകാശവാദവുമായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് രംഗത്ത്. ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക്ടോക് പിന്‍വലിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് കമ്പനിയുടെ പുതിയ വെളിപ്പെയുത്തല്‍.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികളും കഴിഞ്ഞമാസം അവസാനം നടത്തിയിരുന്നു എന്ന് ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കരാറിലെത്തിയിട്ടില്ല എന്നും ടെക് ക്രഞ്ച് പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ബൈറ്റ്ഡാന്‍സോ റിലയന്‍സ് ജിയോയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടിക്ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. തുടര്‍ന്ന് ടിക്ക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ ജോലി ചെയ്തിരുന്ന നിരവധി ജീവനക്കാര്‍ മറ്റു സ്ഥാപനങ്ങളില്‍ അവരം തേടുകയാണ്. ഈ സമയത്താണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബൈറ്റ്ഡാന്‍സിന് ഇന്ത്യയില്‍ രണ്ടായിരത്തോളം ജീവനക്കാരുണ്ട്.

”അഭിമാനിക്കാവുന്ന നല്ല അനുഭവങ്ങളും അവസരങ്ങളും പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുമെന്ന് രണ്ടായിരത്തിലധികം ശക്തമായ തൊഴിലാളികള്‍ക്ക് ഞങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്,” ബൈറ്റ്ഡാന്‍സിന്റെ സിഒഒയും ടിക്ടോകിന്റെ സിഇഒയുമായ കെവിന്‍ മേയര്‍ ബ്ലോഗിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, ടിക് ടോക്കിന്റെ മുഴുവന്‍ ആഗോള ബിസിനസും മൈക്രോസോഫ്റ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Also Read:രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് കമലയ്ക്ക് ട്രംപ് 6000 ഡോളര്‍ സംഭാവന നല്‍കി: ക്യാമ്പൈന്‍-ഫിനാന്‍സ് രേഖകള്‍

DONT MISS
Top