തൃശ്ശൂരില്‍ ആശങ്ക; വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റി. കോവിഡ്-19 വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 എന്നീ ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ നിയന്ത്രണം ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ ഭാഗത്തേക്കുള്ള യാത്രകള്‍ മുഴുവനായും നിര്‍ത്തലാക്കണമെന്നും അടിയന്തിര സാഹചര്യത്തില്‍ പോലീസില്‍ നിന്ന് അനുവാദം വാങ്ങി യാത്ര ചെയ്യാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ മൂന്ന് പേരും ബാങ്ക്, സ്വകാര്യ സ്ഥാപനകള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ മൂന്നു പേരില്‍ കൂടുതല്‍ കൂട്ടം ചേരാനും പാടില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.

സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ധിക്കുകയാണ്. തൃശ്ശൂരിന് പുറമെ പാലക്കാട് ജില്ലയിലും സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ സാമൂഹ്യ വ്യാപന സാഹചര്യമില്ലെങ്കിലും കോങ്ങാട്, പുതുനഗരം എന്നിവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ ഉറവിടമറിയാത്ത രോഗബാധിതരും സമ്പര്‍ക്ക വ്യാപനവും കൂടുതലാണ്. അതേസമയം, പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ നിലവില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാവത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

Also Read: “സൈബര്‍ ആക്രമണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും”, ചിലര്‍ക്കെതിരെ അധിക്ഷേപം വരുമ്പോള്‍ അടിയടി എന്നും ചിലര്‍ക്കെതിരെ ഉണ്ടാകുമ്പോള്‍ അത് പാടില്ല എന്ന നിലപാട് പാടില്ലെന്നും മുഖ്യമന്ത്രി

DONT MISS
Top