ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന് പുറമേ മന്‍ദീപ് സിംഗ്‌നും കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിംഗ്‌നും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന ആറാമത്തെ ഹോക്കി താരമാണ് മന്‍ദീപ് സിംഗ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

തിങ്കളാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്‍ദീപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണ തോതില്‍ നിന്ന് കുറയുന്നതായി കണ്ടെത്തിയത്.

ഇന്ത്യന്‍ ഹോക്കി ക്യാമ്പിലെ 20 താരങ്ങളില്‍ 5 പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, ഫ്‌ലിക്കര്‍ വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ ക്രിഷന്‍ ബി പതക് എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റ് കളിക്കാര്‍. ഓഗസ്റ്റ് 20ന് ബെംഗുളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും സായ് വ്യക്തമാക്കി.

Also Read: ഇന്ന് സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൊവിഡ്; 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

DONT MISS
Top