ഡോ.കഫീല്‍ ഖാനെ തടങ്കലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കാന്‍ കഴിയുമോ ഇല്ലയോ? സുപ്രിം കോടതിയുടെ ചോദ്യം

ദില്ലി: ഡോ.കഫീല്‍ ഖാനെ പൊലീസ് തടങ്കലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കണമെന്ന് സുപ്രിം കോടതി. കേന്ദ്ര ഗവണ്‍മെന്റിന്റെ ‘പൗരത്വ ഭേദഗതി നിയമ’ത്തോടുള്ള (സിഎഎ) പ്രതിഷേധത്തിനിടെ കഴിഞ്ഞ ജനുവരിയിലാണ് ഡോ. കഫീല്‍ ഖാന്‍ അറസ്റ്റിലായത്. അദ്ദേഹത്തെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിക്ക് 15 ദിവസത്തെ സമയപരിധിയാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഡോ.കഫീല്‍ ഖാനെ എത്രയും പെട്ടന്ന് മോചിപ്പിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നത് 15 ദിവസത്തിനുള്ളില്‍ പരിഗണിക്കണം, ബെഞ്ച് ആവശ്യപ്പെട്ടു.

2019 ഡിസംബര്‍ 10ന് സിഎഎയോടുള്ള പ്രതിഷേധത്തിനിടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ.ഖാന്‍ ജനുവരി 29 മുതല്‍ തടങ്കലിലാണ്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് (എന്‍എസ്എ) ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്. ഇതേ കാരണം കൊണ്ട് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നിന്നും ആശുപത്രിയില്‍ നിന്നും നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട് ഡാ.ഖാന്‍

Also Read: “റേഡിയോ ഒരു പ്രതീകമാണ്”, മോദിയെപ്പോലെ ചോദ്യങ്ങള്‍ ഇഷ്ടമല്ലാത്തയാളാണ് പിണറായി വിജയനും എന്ന് വിഡി സതീശന്‍

കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 6 ന് അലഹബാദ് ഹൈക്കോടതി കേന്ദ്രത്തോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, ദീപക് വര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഖാന്റെ അമ്മ നുജാത് പര്‍വീണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഡോ.ഖാനിനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനുശേഷവും അദ്ദേഹത്തിനു മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ടതിനെയും, വീണ്ടും നാല് ദിവസത്തേക്ക് കൂടി അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കുന്നതിനെയുമാണ് ചോദ്യം ചെയ്യുന്നതെന്ന് നുജാത് പര്‍വീണ്‍ അറിയിച്ചു. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍, ആഗസ്റ്റ് 19 ലേക്കാണ് കോടതി നിശ്ചയിച്ചിട്ടുള്ളത്.

സമീപകാലത്തായി പ്രിയങ്ക ഗാന്ധി, ആദിര്‍ രഞ്ജന്‍ ചൗധരി എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോ.ഖാന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. 450 ദിവസത്തിലധികമായി ഖാന്‍ ജയിലില്‍ കഴിഞ്ഞതായും, മുഖ്യമന്ത്രി വിവേകം കാണിക്കുകയും നീതി ലഭിക്കാനായി സഹായിക്കണമെന്നും പ്രിയങ്ക ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. “താങ്കള്‍ വിവേകം പ്രകടിപ്പിക്കുമ്പോള്‍ തന്നെ, ഡോ. കഫീലിന് നീതി ലഭിക്കാന്‍ പരമാവധി താങ്കള്‍ ശ്രമിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു”, പ്രിയങ്ക കത്തില്‍ പറഞ്ഞു.

Also Read: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ

DONT MISS
Top