ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്ത്; ആദ്യ ഡോസ്‌ പുടിന്റെ മകള്‍ക്ക്

വ്‌ലാദിമര്‍ പുടിന്‍

ലോകത്തിന്റെ കാത്തിരിപ്പിന് അവസാനമായി എന്ന പ്രതീക്ഷപകര്‍ന്ന് കൊവിഡ് എന്ന മഹാമാരിയുടെ വാക്‌സിന്‍ റഷ്യ അവതരിപ്പിച്ചു. കൊവിഡ് വാക്‌സിന്‍ അവതരിപ്പിച്ചുകഴിഞ്ഞുള്ള ആദ്യ ഡോസ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ മകള്‍ക്കാണ് നല്‍കിയത്. പുടിനാണ് ഇക്കാര്യം മാധ്യമങ്ങളോട് അവതരിപ്പിച്ചത്.

“ഇത് വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. ഇത് കൊറോണ വൈറസില്‍നിന്ന് ശാശ്വത പരിഹാരം വാഗ്ദാനം ചെയ്യും. വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു”, പുടിന്‍ പറഞ്ഞു.

റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാക്കോയും വാക്‌സിന്റെ കാര്യം സ്ഥിരീകരിച്ചു. എല്ലാവിധ പരീക്ഷണങ്ങളും കഴിഞ്ഞാണ് മരുന്ന് വിപണയില്‍ എത്തുന്നത്. ആദ്യം പുടിന്റെ മകള്‍ക്ക് ഈ മരുന്ന് കുത്തിവെച്ചു. അവള്‍ സുഖമായിരിക്കുന്നു. മരുന്ന് പുറത്തിറങ്ങുമ്പോള്‍ത്തന്നെ പരീക്ഷണങ്ങളും തുടരുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

അതേസമയം ഒക്‌സ്‌ഫോര്‍ഡിന്റെ മരുന്ന് പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ആദ്യരണ്ട് ഘട്ടം വിജയകരമായി ഈ മരുന്ന് പൂര്‍ത്തിയാക്കി. മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലുള്‍പ്പെടെ നടക്കുകയാണ്.

DONT MISS
Top