45 ദിവസത്തിനകം ഉടമസ്ഥാവകാശം വിറ്റില്ലെങ്കിലും ടിക് ടോക്ക് നിരോധിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

ടിക് ടോക്കും വീചാറ്റും അമേരിക്കയില്‍ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 45 ദിവസത്തിനകം ചൈനീസ് കമ്പനികള്‍ ഉടമസ്ഥാവകാശം വിറ്റില്ലെങ്കില്‍ അമേരിക്കയില്‍ ടിക് ടോക്ക്, വീചാറ്റ് ആപ്പുകള്‍ നിരോധിക്കുമെന്ന് കാണിച്ച് ട്രംപ് ഉത്തരവിറക്കി.

ലൊക്കേഷന്‍ വിവരങ്ങളിലും ബ്രൗസിങ് ഹിസ്റ്ററിയിലുമെല്ലാം കൈകടത്തുന്നത് ദേശീയ സുരക്ഷയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തും. അമേരിക്കന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭ്യമാക്കുന്നതും അപകടമായേക്കുമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ് ആപ്പ് ഉപയോക്താക്കള്‍ക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നും ഇത് നിരോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: രാജമലയില്‍ അതീവ ഗുരുതരാവസ്ഥ; 85 പേര്‍ മണ്ണിനടിയിലുണ്ടെന്ന് സമീപവാസികള്‍

ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റും ബൈറ്റ് ഡാന്‍സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ടിക് ടോക്ക് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ പറഞ്ഞു.

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അമേരിക്കയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് ഇപ്പോഴാണ്.

Also Read: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; നാല് മരണം

DONT MISS
Top