കോട്ടയം കടുത്തുരുത്തിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു

കോട്ടയം കടുത്തുരുത്തിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. മാഞ്ഞൂര്‍ പിജി വിനോദിന്റെയും വിഡി സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ഭക്ഷണം കഴിക്കുതിനിടെ ശ്രീഹരി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാന്‍ കഴിയൂ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: വിനോദമേഖലയെ ഞെട്ടിച്ച് ഐശ്വര്യ ഷീരണ്‍; മുന്‍ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റി‌ന് സിവില്‍ സര്‍വീസ് റാങ്ക്

DONT MISS
Top