ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നില്‍; എന്നിട്ടും മൂല്ല്യമേറിയ താരം ഡിബാല

യുവന്റസ് ഫോര്‍വേഡ് പൗലോ ഡിബാലയെ സീരി എയുടെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി തെരഞ്ഞെടുത്തു. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ മുന്‍നിരയിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ഇപ്പോള്‍ നടന്ന ഇറ്റാലിയന്‍ സീരി എയില്‍ റൊണാള്‍ഡോ അല്ല മൂല്യമേറിയ താരം. റൊണാള്‍ഡോയുടെ ക്ലബായ യുവന്റസിലെ സഹതാരവും അര്‍ജന്റീനക്കാരനുമായ പൗലോ ഡിബാലയാണ് സീരി എയിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ച്ചയായ ഒമ്പതാമത്തെ സീരി എ കിരീടം നേടാന്‍ യുവന്റസിനെ സഹായിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഡിബാല. അതേസമയം യുവന്റസിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 31 ഗോളുകളാണ് ഈ സീസണില്‍ നേടിയത്. സീരി എയിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതാണ് റൊണാള്‍ഡോ. എന്നിട്ടും ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടം ഡിബാലയെ തേടിയെത്തുകയായിരുന്നു.

Also Read: യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടര്‍ ഫൈനലില്‍

ലോകത്തിലെ ഏറ്റവും മൂല്യവത്തായ കളിക്കാരിലൊരാളായാണ് ഡിബാലയെ ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തിയത്. ക്രിയാത്മകമായ ശൈലി, വേഗത, ലക്ഷ്യത്തിനായുള്ള കഠിനാധ്വാനം എന്നിവയാണ് ഡിബാലയെ ശ്രദ്ധേയനാക്കിയത്. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ് ഡിബാല.

2015 ല്‍ അര്‍ജന്റീനയ്ക്കായി സീനിയര്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡിബാല 2018ല്‍ ഫിഫ ലോകകപ്പിനും 2019ലെ കോപ അമേരിക്കയ്ക്കുമുള്ള അര്‍ജന്റീന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സീരി എയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡിബാല, യുവന്റസിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Also Read: സ്വപ്‌ന സുരേഷ് വ്യാജ പരാതി നല്‍കി കുടുക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

DONT MISS
Top