യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടര്‍ ഫൈനലില്‍

പ്രതീകാത്മക ചിത്രം

കൊവിഡ് ബ്രയ്ക്കിനു ശേഷം പുനരാരംഭിച്ച യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇന്റര്‍മിലാനും ജയം. രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടന്നത്. മാര്‍ച്ച് 15-ന് പിഎസ്ജി-വലന്‍സിയ പ്രീ ക്വാര്‍ട്ടറാണ് അവസാനം നടന്ന മത്സരം. വലിയ ഇടവേളകള്‍ക്ക് ശേഷമാണ് യൂറോപ്പ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

മാര്‍ച്ചില്‍ നടന്ന ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍മിലാനും യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയില്‍ ഓസ്ട്രിയന്‍ ടീം ലാസ്‌ക് ലിന്‍സിനെയാണ് യുണൈറ്റഡ് 2-1 ന് തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 5-0ന്റെ ഏകപക്ഷീയ വിജയം നേടിയ യുണൈറ്റഡ് ഇരുപാദകളിലുമായി 7-1ന്റെ ജയമാണ് ആഘോഷിച്ചത്.

Also Read: മുഖ്യമന്ത്രിയുമായി ‘ക്യാഷ്വല്‍ അസോസിയേഷന്‍’ എന്ന് സ്വപ്‌ന; ശിവശങ്കരനുമായി അടുത്ത ബന്ധം

അതേസമയം ഇന്റര്‍ സ്പാനിഷ് ക്ലബായ ഗെറ്റാഫെയെ 2-0ന് പരാജയപ്പെടുത്തുകയായിരുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ആദ്യപാദമത്സരം ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായി.

മറ്റ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ എഫ്‌സി കോപ്പന്‍ഹേഗന്‍ 3-0ന് ഇസാതാന്‍ബുള്‍ ബസാക്‌സീറിനെ തകര്‍ത്തു. ഓസ്ട്രിയന്‍ ടീം ലാസ്‌കിനെതിരെ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു 2 ഗോളുകള്‍ക്ക തിരിച്ചടിച്ച് യുണൈറ്റഡ് വിജയം കൊയ്തത്. 55-ാം മിനിറ്റില്‍ ഫിലിപ്പ് വെയ്‌സിംഗറിലൂടെയാണ് ലാസ്‌ക് ലീഡ് നേടിയത്. രണ്ട് മിനിറ്റിനകം ജെസ്സി ലിന്‍ഗാര്‍ഡിലൂടെ യുനൈറ്റഡും ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ആന്തണി മാര്‍ഷ്യലിന്റെ ഗോള്‍ യുനൈറ്റഡിന് ജയം സമ്മാനിക്കുകയായിരുന്നു.

ഗെറ്റാഫെയ്ക്കെതിരേ ഇരുപകുതികളിലുമായി റൊമേലു ലുകാക്കുവും ക്രിസ്റ്റ്യന്‍ എറിക്സണും നേടിയ ഗോളുകളാണ് ഇന്റര്‍ മിലാന് ജയവും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടവും നേടിക്കൊടുത്തത്.

Also Read: സമൂഹമാധ്യമങ്ങളിലെ ക്യാമ്പയ്ന്‍ തരംഗമായി; ആ 130 കോടി ജനങ്ങളില്‍ നിങ്ങളുണ്ടോ?

DONT MISS
Top