വിവാഹാഭ്യര്‍ത്ഥന നടത്തി വീട് കത്തി; പ്രണയിനിയെ ലഭിക്കാന്‍ ‘കനത്ത വില’ നല്‍കി കാമുകന്‍

ലണ്ടന്‍: കത്തിച്ചു വെച്ച മെഴുകുതിരികളുടെ പ്രകാശനാളങ്ങളെ സാക്ഷി നിര്‍ത്തി നടത്തിയിട്ടുളള നിരവധി അനവധി വിവാഹാഭ്യര്‍ത്ഥനകള്‍ നിങ്ങള്‍ കണ്ടിരിക്കാം കേട്ടിരിക്കാം. എന്നാല്‍ അവിസ്മരണീയ നിമിഷങ്ങളെ പ്രതീക്ഷിച്ച ആ കാമുകനും കാമുകിക്കും അക്ഷരാര്‍ത്ഥത്തില്‍ തന്നെ മറക്കാനാവാത്ത കാഴ്ച്ചക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കാരണം ഏറ്റവും പ്രണയാര്‍ദ്രമാകണം എന്നു കരുതി ആസൂത്രണം ചെയ്ത ഒരു വിവാഹാഭ്യര്‍ത്ഥനയാണ് തീജ്വാലകളില്‍ കരിഞ്ഞു പോയത് കൂട്ടത്തില്‍ അവരുടെ വീടും!

കാമുകിയോയൊടൊപ്പം ഒരുമിച്ചു ജീവിച്ചു പോരവെ ആണ് വിവാഹത്തിലേക്ക് കടക്കാമെന്ന തോന്നലോടെ ഇനിയും പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് കാമുകന്‍ പദ്ധതികള്‍ ഒരുക്കുന്നത്. അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ത്ഥനയിലൂടെ കാമുകിയെ ഞെട്ടിക്കണമെന്നായിരുന്നു ആ പാവം ആഗ്രഹിച്ചത്. അതിനായി അദ്ദേഹം അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നൂറുകണക്കിന് കൊച്ചു മെഴുകുതിരികള്‍ കത്തിച്ചു വെച്ചു, മുറി ബലൂണുകളാല്‍ നിറച്ചു, ഗ്ലാസുകളില്‍ വീഞ്ഞ് ഒഴിച്ചു വെച്ചു. ശേഷം തന്റെ പ്രണയിനിയെ കൂട്ടിക്കൊണ്ട് വരാനായി അദ്ദേഹം വീടിന് പുറത്തേക്കിറങ്ങി.

മധുരതരമായ നിമിഷത്തിന് തയ്യാറായി തിരികെ എത്തിയ അദ്ദേഹം കാണുന്നത് കത്തിയെരിയുന്ന വീടും അതിന്റെ തീയണച്ചു കൊണ്ടു നില്‍ക്കുന്ന മൂന്ന് ഫയര്‍ എഞ്ചിനുകളെയുമാണ്. വിവാഹാഭ്യര്‍ത്ഥനക്കായി വീട്ടില്‍ ഒരുക്കി വെച്ച മെഴുകുതിരികളാണ് അവരുടെ അപ്പാര്‍ട്ട്‌മെന്റിനെ മൊത്തത്തില്‍ കത്തിച്ചുകളഞ്ഞത്.

Last night we were called to a marriage proposal that didn't quite go to plan. Want to hear more? Yes, we thought you…

South Yorkshire Fire & Rescue द्वारा इस दिन पोस्ट की गई मंगलवार, 4 अगस्त 2020

സൗത്ത് യോക്ക്‌ഷേര്‍ ഫയര്‍ & റെസ്‌ക്യു ടീമംഗങ്ങള്‍ പങ്കു വെച്ച ചിത്രങ്ങള്‍ കഥയുടെ ബാക്കി വ്യക്തമാക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായ ചിത്രങ്ങള്‍ മാരകമായ ഈ നടപടിയെ അഘോഷിച്ചുവെന്നു വേണം കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍. പിന്നെയാകെയുള്ള സന്തോഷം എന്താണെന്നു വെച്ചാല്‍ നമ്മുടെ പ്രതിശ്രുതവധു വിവാഹസമ്മതം നല്‍കുകയും അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളെയൊക്കെ അതിജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കിയെന്നതുമാണ്.

Also Read: പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴി 50 കോടി ധനസഹായം; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

DONT MISS
Top