എസ്പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതീകാത്മക ചിത്രം

ഗയകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം  അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനുമാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് എന്നാല്‍ അദേഹം സ്വയം ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.
ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്നും വേഗം സുഖം പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: “അനീതി നടക്കുന്നയിടത്ത് രാമന്റെ സാന്നിധ്യം ഉണ്ടാകില്ല”, അഭിപ്രായം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

S. P. Balasubrahmanyam द्वारा इस दिन पोस्ट की गई मंगलवार, 4 अगस्त 2020

ഇന്ത്യന്‍ ചലച്ചിത്ര സംഗീത മേഖലയിലെ എക്കാലത്തേയും മികച്ച ഗായകരിലൊരാളായി കണക്കാക്കപ്പെടുന്ന എസ്പി ബാലസുബ്രഹ്‌മണ്യം 40,000ലേറെ ഗാനങ്ങളാണ് 16 ഇന്ത്യന്‍ ഭാഷകളിലായി ആലപിച്ചിട്ടുള്ളത്.

Also Read: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ലീഗ്

DONT MISS
Top