പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ലീഗ്

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് മുസ്‌ലിം ലീഗ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല എന്നാണ് ലീഗ് നിലപാടെടുത്തത്. കോണ്‍ഗ്രസിനോട് ഇതുസംബന്ധിച്ച അതൃപ്തി പ്രകമാക്കും എന്നും ലീഗ് നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ അഭിപ്രായം ഇതാണ് എന്നമട്ടില്‍ ഈ പ്രസ്താവന ഏറെ ദേശീയ ശ്രദ്ധനേടി. ഇതിനെതിരെയാണ് ലീഗ് ഇപ്പോള്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

എന്നാല്‍ രാഹുല്‍ ഗാന്ധി ഇതിനെ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചത്. രാമന്‍ സ്‌നേഹമാണ്. വെറുപ്പ് അദ്ദേഹത്തിന്റേതല്ല. രാമന്‍ അനുകമ്പയാണ്. ക്രൂരത അദ്ദേഹത്തിന്റേതല്ല. രാമന്‍ നീതിയാണ്. അനീതി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകില്ല.  ഇങ്ങനെയാണ് രാഹുല്‍ കുറിച്ചത്.

അയോധ്യയിലെ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ത്തെന്നെ അദ്ദേഹം ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചത് അദ്ദേഹത്തിന്റെ അമര്‍ഷം വെളിവാക്കുന്നതാണ്. രാജ്യത്ത് എതിര്‍ശബ്ദമുയര്‍ത്താന്‍ പോലുമാകാതെ കോണ്‍ഗ്രസ് ചക്രശ്വാസം വലിക്കുന്നതിലുള്ള നിരാശയും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായി.

മുസ്ലിം ലീഗിന്റെ നിലപാടും പ്രതികരവും മയപ്പെട്ടതാണ് എന്ന വിമര്‍ശനം മുസ്ലിം സമുദായത്തില്‍നിന്ന് ഉയരുന്നുണ്ട്. കീഴടങ്ങല്‍ നിലപാടാണ് ഇതെന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ട സമയമല്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഇതുസംബന്ധിച്ച് മറുപടി പറഞ്ഞത്.

Also Read: “ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് ലോകംമുഴുവന്‍ പ്രതിധ്വനിക്കുന്നു”, ക്ഷേത്രത്തിന് തറക്കല്ലിട്ടതിന് ശേഷം ജയ് ശ്രീറാം വിളികള്‍ക്കായി ആഹ്വാനം ചെയ്ത് മോദി

DONT MISS
Top