“ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് ലോകംമുഴുവന്‍ പ്രതിധ്വനിക്കുന്നു”, ക്ഷേത്രത്തിന് തറക്കല്ലിട്ടതിന് ശേഷം ജയ് ശ്രീറാം വിളികള്‍ക്കായി ആഹ്വാനം ചെയ്ത് മോദി

ശ്രീരാമജയഘോഷങ്ങള്‍ ഇന്ന് ലോകംമുഴുവന്‍ പ്രതിധ്വനിക്കുന്നുവെന്ന് ബിജെപി നേതാവ് നരേന്ദ്രമോദി. ക്ഷേത്രത്തിന് തറക്കല്ലിട്ടതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ അതിഥികളായ ബഹുഭൂരിപക്ഷം മതനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ‘മതേതര ഇന്ത്യ’യുടെ പ്രധാനമന്ത്രി. പ്രസംഗം അവസാനിപ്പിച്ചതും ഇതുപോലെയുള്ള ജയ് ശ്രീറാം വിളികളിലൂടെയായിരുന്നു.

ശീരാമന്‍ ആധുനികതയാണ്. ഓരോ നാട്ടിലും രാമന്‍ അവരുടേതാണ്. ദേശീയ ഐക്യത്തിന് രാമന്‍ കാരണമാകും. രാജ്യത്ത് മാത്രമല്ല, ലോകത്തെമ്പാടും ശ്രാരാമനാമം മുഖരിതമാകുമെന്നും. വെറുമൊരു കൂടാരത്തില്‍ കഴിഞ്ഞിരുന്ന രാംലല്ല മോചിതമാകുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന തകര്‍ക്കുക, നിര്‍മിക്കുക, തകര്‍ക്കുക, നിര്‍മിക്കുക എന്ന എന്ന ആവര്‍ത്തനത്തില്‍നിന്ന് രാമജന്മഭൂമി മോചിതമാകുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജജന്മഭൂമി തീര്‍ഥ ട്രസ്റ്റാണ് ഈ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത്. തന്നെ ക്ഷണിച്ച ട്രസ്റ്റിന് മോദി നന്ദി പറഞ്ഞു. നേരത്തെ 40 കിലോ ഭാരമുള്ള വെള്ളിശില പാകിയാണ് പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത്.

Also Read: രാമക്ഷേത്രത്തിന് ശിലയിട്ടു; ചടങ്ങുകള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച് 135 മതനേതാക്കള്‍

DONT MISS
Top