രാമക്ഷേത്രത്തിന് ശിലയിട്ടു; ചടങ്ങുകള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച് 135 മതനേതാക്കള്‍

ലഖ്‌നൗ: രാമക്ഷേത്ര ക്ഷേത്രത്തിന്റെ ശിലയിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലാസ്ഥാപനം നടത്തിയത്. 40 കിലോയുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിനായി തയാറാക്കിയത്. ഇതോടെ രാമക്ഷേത്ര നിര്‍മാണത്തിന് ഔദ്യോഗികമായി തുടക്കമായി.

ഭൂമി പൂജയില്‍ മുഴുവനായി പങ്കെടുത്ത ശേഷമാണ് മോദി ശിലാസ്ഥാപനം നടത്തിയത്. 174 പേരാണ് ചടങ്ങിന് നേര്‍സാക്ഷ്യംവഹിക്കുന്നത്. ഇതില്‍ 135 പേരും മത നേതാക്കളാണ്.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയെക്കൂടാതെ വേദിയിലുള്ളത്.

Also Read: “ഭരണഘടനയുടെ യഥാര്‍ഥരേഖയില്‍ പോലും അയോധ്യ പരാമര്‍ശിക്കപ്പെടുന്നു”, അവകാശവാദവുമായി കേന്ദ്ര നിയമമന്ത്രി

DONT MISS
Top