“ഭരണഘടനയുടെ യഥാര്‍ഥരേഖയില്‍ പോലും അയോധ്യ പരാമര്‍ശിക്കപ്പെടുന്നു”, അവകാശവാദവുമായി കേന്ദ്ര നിയമമന്ത്രി

രവി ശങ്കര്‍ പ്രസാദ്

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനചടങ്ങിന് രാജ്യം സാക്ഷിയാകവെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ് വാര്‍ത്തകളിലേക്ക്. ഭരണഘടനയുടെ യഥാര്‍ഥ രേഖയുടെ ഫോട്ടോയാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. ഫോട്ടോയില്‍ രാമന്‍, സീത, ലക്ഷ്മണ്‍ തുടങ്ങിയവരുടെ ഒരു രേഖാചിത്രം ഉണ്ട്.

“രാവണനെ തോല്‍പ്പിച്ച് ഭഗവാന്‍ രാമന്‍, സീത മാതാവ്, ലക്ഷ്മണന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിവരുന്നതിന്റെ മനോഹരമായ രേഖാചിത്രം ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ രേഖയിലുണ്ട്”, പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.”മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന്റെ ആരംഭത്തില്‍ ഇത് ലഭ്യമാണ്. ഇത് നിങ്ങളെല്ലാവരുമായും പങ്കിടണമെന്ന് തോന്നി”, അദ്ദേഹം പറഞ്ഞു.

Also Read: ട്രഷറി തട്ടിപ്പ്: ബിജുലാലിനെ അറസ്റ്റ് ചെയ്തു

ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന രാമക്ഷേത്രത്തിന്റെ ശിലാവിന്യാസചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയാണ്‌. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തലവന്‍ മോഹന്‍ ഭാഗവത് എന്നിവരുള്‍പ്പെടെ നിരവധി വിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹനുമാന്‍ഗരി ക്ഷേത്രത്തില്‍ നടക്കുന്ന ഒരു ഹ്രസ്വചടങ്ങിന് ശേഷം അദ്ദേഹം താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് പോകും.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് രാവിലെ ഹനുമാന്‍ഗരി ക്ഷേത്രത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടന്നു. കര്‍ശന സുരക്ഷയും കൊവിഡ് 19 പ്രോട്ടോക്കോളുകളും ക്ഷേത്രത്തില്‍ പിന്തുടരും. അയോധ്യയില്‍ പ്രധാനമന്ത്രി മോദി നടത്തുന്ന ശിലാസ്ഥാപനം അടയാളപ്പെടുത്തുന്ന ഒരു ഫലകം അനാച്ഛാദനം ചെയ്യപ്പെടും. കൂടാതെ ശ്രീരാം ജന്മഭൂമി മന്ദിര്‍ സ്മാരക തപാല്‍ സ്റ്റാമ്പും പുറത്തിറക്കും.

Also Read: 78 ജീവന്‍ കവര്‍ന്ന് ബെയ്റൂട്ട് ദുരന്തം: 4000ലധികം പേര്‍ക്ക് പരുക്ക്‌

DONT MISS
Top