ട്രഷറി തട്ടിപ്പ്: ബിജുലാലിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്ന് രണ്ട് കോടി തട്ടിയ കേസില്‍ എംആര്‍ ബിജുലാലിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകന്റെ വീട്ടില്‍നിന്ന് ഒരു ചാനലിന് ബിജുലാല്‍ അഭിമുഖം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയിലേക്ക് പോകുംവഴിയാണ് അറസ്റ്റുണ്ടായത്.

കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലേക്കോ തമിഴ്‌നാട്ടിലേക്കുതന്നെയോ ഇയാള്‍ കടന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read: 78 ജീവന്‍ കവര്‍ന്ന് ബെയ്റൂട്ട് ദുരന്തം: 4000ലധികം പേര്‍ക്ക് പരുക്ക്‌

DONT MISS
Top