സംസ്ഥാനത്ത് കനത്തമഴ: പലയിടങ്ങളിലും വന്‍ നാശനഷ്ടം, വൈദ്യുതിയും മുടങ്ങി

സംസഥാനത്ത് മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതാണ് അതിതീവ്ര മഴയ്ക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി. നഗരത്തിലെ റോഡുകളിലും വൈദ്യുതി കമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. വയനാട് തവിഞ്ഞാലില്‍ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു.

Also Read: ‘കൊന്നപ്പൂക്കളും മാമ്പഴവും’; മലയാളത്തില്‍ വീണ്ടുമൊരു ഒടിടി റിലീസ്

എറണാകുളം എളംകുന്നത്ത് തോണിമറിഞ്ഞ് 3 മത്സ്യ തൊഴിലാളികളെ കാണാതായി. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്നടികൂടി ഉയര്‍ന്ന് 2343.92 അടി ആയി. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടുകള്‍ തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റു. വൈദ്യുതി ലൈന്‍ പൊട്ടിവീണ് പലയിടങ്ങളിലും വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

Also Read: ലെബനന്‍ തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനം; 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

DONT MISS
Top