‘രാജ്യസ്‌നേഹി’കളുടെ തെറിവിളി: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍വാങ്ങിയേക്കും

ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ഫോണ്‍ കമ്പനിയായ വിവോ പിന്‍വാങ്ങുന്നു. 2018ല്‍ അഞ്ചു വര്‍ഷത്തെ കരാറിനായി വിവോ 2199 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കിയിട്ടുള്ളത്. കരാര്‍ അവസാനിക്കാന്‍ ഇനിയും മൂന്നുവര്‍ഷം ശേഷിക്കുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്‌; 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

രാജ്യത്ത് ചൈനീസ് വിരുദ്ധവികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനി ആയ വിവോയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് വിവോ പിന്‍മാറുന്നത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിവോ വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന.

ഒരുകൂട്ടം ആളുകള്‍ ദേശസ്‌നേഹം പ്രകടിപ്പിക്കുന്നു എന്നമട്ടില്‍ ചൈനീസ് കമ്പനികളെ സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുന്നത് കൂടിവരുന്ന പശ്ചാത്തലവും നിലനില്‍ക്കുന്നു. യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളാല്‍ ചൈനീസ് വിരുദ്ധ വികാരം കുത്തിവെക്കപ്പെട്ട, ചൈനയുമായി ബന്ധപ്പെട്ട എന്തിലും തെറിവിളിയുമായി എത്തുന്ന ഓണ്‍ലൈന്‍ ഗൂണ്ടാസംഘവും സജീവമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു ‘ഗിമ്മിക്കിന്’ മറ്റൊരു ഗിമ്മിക്കുകൊണ്ട് മറുപടി നല്‍കാമെന്നാണ് വിവോയുടെ കണക്കുകൂട്ടല്‍.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയുള്ള ഈ വര്‍ഷത്തെ ഐപിഎല്‍ സീണണ്‍ യുഎഇയിലാണ് നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലാകും മത്സരങ്ങള്‍. അതേ സമയം മുഖ്യ സ്പോണ്‍സര്‍മാര്‍ പിന്‍വാങ്ങുന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളില്‍ ബിസിസിഐയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

Also Read: കൊവിഡ് ഡ്യൂട്ടിക്കിടെ ഫയര്‍മാനെതേടിയെത്തിയത് സിവില്‍ സര്‍വീസ് ഫലം

DONT MISS
Top