ഓമനയായി ഹ്യുണ്ടായിയുടെ ടക്‌സണ്‍ പ്രൈം; സ്‌നേഹം വാരി വിതറി സോഷ്യല്‍മീഡിയ

ബ്രസീലിയ: ഫുട്‌ബോള്‍ പ്രണയം രക്തത്തില്‍ അലിഞ്ഞവര്‍, ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തു പ്രതിമയുടെ നാട്ടുകാര്‍, മരച്ചീനി കാപ്പി മുതലായ ഭക്ഷ്യവിളകളുടെ കുത്തകക്കാര്‍ എന്നിങ്ങനെയൊക്കെയാണ് ബ്രസീലിനെ പറ്റി പറയുമ്പോള്‍ പെട്ടന്നോര്‍മ്മ വരിക. എന്നാലിതാ ബ്രസീലിയന്‍ ജനതയുടെ മാനുഷികതക്ക് മുഖം നല്‍കി ടക്‌സണ്‍ പ്രൈം എന്ന ഒരു വയസ്സുള്ള പട്ടിക്കുട്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ജനഹൃദയങ്ങള്‍ കവരുന്നതും ബ്രസീലിനെ വീണ്ടും വാര്‍ത്തകളിലാക്കുന്നതും.

ബ്രസീലിയന്‍ തെരുവുകളില്‍ അലഞ്ഞു നടന്നിരുന്ന ടക്‌സണ്‍ ഇന്ന് ഹ്യുണ്ടായ് ഷോറൂമിലെ ‘എംപ്ലോയ് ഓഫ് ദ ഇയര്‍’ ആണ്. ഷോറൂമിന് സമീപം തന്നെ മിക്കവാറും പ്രത്യക്ഷപ്പെട്ടിരുന്ന ടക്‌സണ്‍ ഹ്യുണ്ടായിയിലെ ജീവനക്കാരുമായി വേഗത്തില്‍ അടുക്കുകയും പിന്നീട് കമ്പനി അവനെ തങ്ങളുടെ ജീവനക്കാരില്‍ ഒരാളായി അംഗീകരിക്കുകയുമായിരുന്നു. ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ് നല്‍കി കൊണ്ടാണ് ടക്‌സണെ ഹ്യുണ്ടായ് സ്വീകരിച്ചിരിക്കുന്നത്.

30,000ല്‍ പരം ലൈക്കുകളുമായാണ് ഈ ‘വിശിഷ്ട ജീവനക്കാര’ന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുതിച്ചുയരുന്നത്. അവന് സ്വന്തമായി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും അതില്‍ 28,000 ത്തിലധികം ഫോളോവേഴ്സും ഉണ്ട്. ഉപജീവനത്തിനായ് കഠിനമായി പരിശ്രമിക്കുന്ന, മീറ്റിംഗുകളില്‍ പങ്കെടുക്കുന്ന, പ്രധാനപ്പെട്ട ഹ്യുണ്ടായ് എക്‌സിക്യൂട്ടീവുകളെ അഭിവാദ്യം ചെയ്യുന്ന ടക്‌സനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.

Also Read: “എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല”, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ വിശദമാക്കി മന്ത്രി കെകെ ശൈലജ

DONT MISS
Top