ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ ലക്ഷ്മിയുടെ മൊഴിയെടുക്കുന്നു

ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും

ബാലഭാസ്‌കറിന്റെ മരണത്തില്‍ ലക്ഷ്മിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് മൊഴിയെടുക്കുന്നത്. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനും സംഘവുമാണ് ലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയും കലാഭവന്‍ സോബിയുടെ മൊഴിയും അന്വേഷണ സംഘം എടുക്കും.

രാവിലെതന്നെ മൊഴിയെടുക്കാന്‍ എത്തുമെന്ന് സിബിഐ ഇവരെ അറിയിച്ചിരുന്നു. അതുകൊണ്ട് ലക്ഷ്മിയും പിതാവും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. മറ്റ് താമസങ്ങളില്ലാതെ സിബിഐ മൊഴിയെടുപ്പിലേക്ക് നീങ്ങി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉണ്ടായ സംശയം ദൂരീകരിക്കുന്ന എന്ന ലക്ഷ്യമാണ് സിബിഐയ്ക്ക് ഉള്ളത്. സോബി വെളിപ്പെടുത്തിയ കാര്യങ്ങളും സിബിഐ അന്വേഷണത്തില്‍ പരിഗണിക്കും.

തിരുവനന്തപുരത്തെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കള്ളക്കടത്ത് നടത്തിയ പ്രതികള്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സരിത്തിനെ ബാലഭാസ്‌കറിന് അപകടമുണ്ടായ സ്ഥലത്ത് കണ്ടു എന്ന് സോബി വെളിപ്പെടുത്തിയിരുന്നു.

Also Read: “എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല”, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ വിശദമാക്കി മന്ത്രി കെകെ ശൈലജ

DONT MISS
Top