ജലനിരപ്പ് ഉയര്‍ന്നു; മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി

വടക്കഞ്ചേരി: കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ഷട്ടറുകള്‍ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 76.51 മീറ്റര്‍ ആയപ്പോഴാണ് ഞായറാഴ്ച രാവിലെ ആദ്യ മുന്നറിയിപ്പ് നല്‍കിയത്.

77.88 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള മംഗലംഡാമില്‍ ജലനിരപ്പ് 77.28 ല്‍ എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുകയും ഷട്ടറുകള്‍ തുറക്കുകയുമാണ് പതിവ്. കനത്ത മഴ തുടര്‍ന്നതോടെയാണ് ഡാമിന്റെ ഒന്ന്, മൂന്ന്, ആറ് ഷട്ടറുകള്‍ തുറന്നത്. കനത്ത മഴയെ തുടര്‍ന്ന് മംഗലം ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടു സെന്റി മീറ്റര്‍ വീതമാണ് ഉയത്തിയത്.

നിലവില്‍ 76.62 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 8നാണ് ഷട്ടറുകള്‍ തുറന്നത്.

Also Read: സ്വര്‍ണക്കടത്ത് നികുതിവെട്ടിപ്പ് കേസ്, യുഎപിഎ നിലനില്‍ക്കുമോ എന്ന് സംശയം പ്രകടപ്പിച്ച് കോടതി

DONT MISS
Top