കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ എഴുപത്തിയഞ്ചു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ എഴുപത്തിയഞ്ചു വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ പരിക്കേല്‍പ്പിച്ചു. സ്വകാര്യ ഭാഗത്തുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിട്ടുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വൃദ്ധയുടെ മൊഴിയെടുക്കാന്‍ പൊലീസിനായിട്ടില്ല. വൃദ്ധയ്ക്ക് ഓര്‍മക്കുറവും മാനസികാസ്വാസ്ഥവുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read: സ്വര്‍ണക്കടത്ത് നികുതിവെട്ടിപ്പ് കേസ്, ഇതില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് സംശയം പ്രകടപ്പിച്ച് കോടതി

DONT MISS
Top