കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി; ഇനി കര്‍ശന നടപടി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് രോഗികള്‍ കൂടാനുള്ള അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ സ്വയംവിമര്‍ശനം.

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അംഗീകരിക്കപ്പെട്ടിരുന്നു. നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നതുകൊണ്ടാണ് മഹാമാരിയെ നേരിടുന്നതിന് വന്‍തോതിലുള്ള പിന്തുണ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

Chief Minister's Office, Kerala द्वारा इस दिन पोस्ट की गई रविवार, 2 अगस्त 2020

Also Read: റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമ പഠനകേന്ദ്രമായ ‘റിപ്പോര്‍ട്ടര്‍ സ്‌കൂള്‍ ഓഫ് മീഡിയ’യില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ക്വാറന്റൈന്‍, സാമൂഹിക അകലം എന്നിവ പാലിക്കുന്നതിന്റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ സമസ്ത്ത മേഖലയിലുള്ളവരുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായി. കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരപ്രദേശങ്ങളിലും സമ്പര്‍ക്ക വ്യാപനതോത് കുറയാത്തത് ജില്ലയെ ആശങ്കയിലാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് ജില്ലകളിലെ പ്രതിദിന കൊവിഡ് കണക്കുകളും ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മാസം ആറാം തിയതി മുതല്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ക്കിടയിലാണ് തലസ്ഥാന ജില്ലയില്‍ നിയന്ത്രണമില്ലാതെ രോഗികള്‍ വര്‍ധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

DONT MISS
Top