മംഗലംഡാമില്‍ ആദ്യ മുന്നറിയിപ്പ് നല്‍കി; മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നേക്കും

വടക്കഞ്ചേരി: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പാലക്കാട് മംഗലംഡാമില്‍ ഷട്ടറുകള്‍ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നല്‍കി. വൃഷ്ടി പ്രദേശങ്ങളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നത്. ജലനിരപ്പ് 76.51 മീറ്റര്‍ ആയപ്പോഴാണ് രാവിലെ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. 77.88 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള മംഗലംഡാമില്‍ 76.59 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.28 ല്‍ എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുകയും ഷട്ടറുകള്‍ തുറക്കുകയുമാണ് പതിവ്. കനത്ത മഴ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 8ന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. ഡാമിന്റെ സംഭരണശേഷിയില്‍ 20 ശതമാനം കുറവ് സംഭവിച്ചതായി മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Also Read:- ബാലഭാസ്‌കറിന്റെ മരണം: സിബിഐക്ക് മുന്നിലുള്ള 25 സംശയങ്ങള്‍

DONT MISS
Top