കുവൈറ്റില്‍ 24 രാജ്യങ്ങളില്‍ നിന്നുകൂടിയുള്ള യാത്രക്കാര്‍ക്ക് പ്രവേശനവിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 24 രാജ്യങ്ങളില്‍ നിന്നുകൂടിയുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക്. ഇതുസംബന്ധിച്ച് കുവൈറ്റ് വ്യോമയാന അധികൃതര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് കഴിഞ്ഞ ദിവസം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമേയാണ് 24 രാജ്യങ്ങള്‍കൂടി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, സിറിയ, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ഇറാഖ്, മെക്‌സിക്കോ, ഇന്തോനേഷ്യ, ചിലി, ഈജിപ്ത്, ലെബനന്‍, ഹോങ്കോംഗ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ, മുതലായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി എന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം ഉയര്‍ന്ന രീതിയില്‍ നടക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെ്. ഇതില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read: 13 കോടിയുടെ തട്ടിപ്പ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയെന്നും മഹേശന്റെ മേല്‍ പഴിചാരിയെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി

DONT MISS
Top