‘നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാകില്ല’ കൊവിഡ് കാലത്ത് നൈക്കിയുടെ പരസ്യം വൈറല്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കളിക്കളങ്ങള്‍ക്ക് ഊര്‍ജ്ജമേകി സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയുടെ പരസ്യം. കായികലോകത്തിന്റെ പ്രതീക്ഷകളാണ് നൈക്കി ഈ പരസ്യത്തിലൂടെ പങ്കുവെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക മത്സരങ്ങളും,  മത്സരങ്ങളിലെ പ്രത്യേക നിമിഷങ്ങളും കൂട്ടിയിണിക്കിയാണ് ‘യു കാണ്ട് സ്റ്റോപ്പ് അസ്’ എന്ന പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് ഇന്ന് 1,129 പേര്‍ക്ക് കൊവിഡ്‌; 259 പേര്‍ തിരുവനന്തപുരം ജില്ലയിൽ

ലെബ്രോണ്‍ ജെയിംസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സെറീന വില്യംസ്, കോളിന്‍ കപെര്‍നിക്, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം എന്നിവരെ ഉള്‍പ്പെടുത്തിയാണ് 1 മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മ്മിച്ചത്. നൈക്കിയുടെ ക്രിയേറ്റീവ് ഏജന്‍സിയായ വീഡെന്‍+കെന്നഡി പോര്‍ട്ട്‌ലാന്റ് ആണ് പരസ്യത്തിന് പിന്നില്‍. അമേരിക്കന്‍ ഫുട്ബോള്‍ താരം മേഗന്‍ റാപ്പിനോ പരസ്യത്തിന് ശബ്ദം നല്‍കി.

നാലായിരത്തിലധികം ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഒരു മിനുട്ട് മുപ്പത് സെക്കന്റുള്ള പരസ്യവീഡിയോ ഒരു ദിവസത്തിനുള്ളില്‍ 13 മില്യണ്‍ പേരാണ് കണ്ടത്. ‘നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാകില്ല’ എന്ന ഹാഷ് ടാഗോടെയാണ് നൈക്കി ട്വിറ്ററില്‍ പങ്കുവെച്ചത്.

Also Read: ഹജ്ജ് കൊവിഡിന് മുമ്പും ശേഷവും: വ്യത്യാസം ചൂണ്ടികാട്ടി ചിത്രങ്ങള്‍; ജാഗ്രതയില്‍ സൗദി ഭരണകൂടം

DONT MISS
Top