സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംഗ് അന്തരിച്ചു

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിംഗ് (64 ) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധിയായ രോഗത്തിന് ചികിത്സയിലായിരുന്നു. ഏഴുമാസക്കാലമായി ആശുപത്രിയിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.

2013ല്‍ വൃക്കരോഗം ബാധിച്ച് ചിതിത്സ തേടി. പിന്നീട് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗിന്റെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തെ പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീടും അദ്ദേഹം പാര്‍ട്ടിയോട് അടുത്ത് പ്രവര്‍ത്തിച്ചുവെങ്കിലും അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷനായപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് വീണ്ടും അകന്നു.

Also Read: വയനാട് ജില്ലയിലെ വാളാട് പടരുന്നത് വ്യാപനശേഷി കൂടിയ കൊറോണാ വൈറസ്

DONT MISS
Top