“അജിത് ഡോവലും പങ്കാളിയായി ബിജെപി-സിപിഐഎം ധാരണ”, ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി നീളുന്നതും ഇതിനാലാണെന്നും മുല്ലപ്പള്ളി


കേരളത്തില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മനോരമയുടെ നേരെചൊവ്വേ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആര്‍എസ്എസ് ശാഖയില്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയനായ എസ് രാമചന്ദ്രന്‍പിള്ള അതില്‍നിന്ന് മോചിതനായി എന്ന് കരുതുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

അമിത് ഷായും അജിത്ത് ഡോവലും നരേന്ദ്രമോദിയും ചേര്‍ന്ന് കേരളത്തില്‍ പത്ത് സീറ്റെങ്കിലും നേടാന്‍ പദ്ധതിയിട്ടു. ഇത് സിപിഐഎമ്മുമായുള്ള ധാരണയാണ്. ലാവ്‌ലിന്‍ കേസ് നീണ്ടുപോകുന്നത് ഈ ധാരണയാലാണ്. ഈ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തണമെന്ന് ബിജെപിക്കില്ല. അവര്‍ അടുത്ത തെരഞ്ഞെടുപ്പുവരെ ഇത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകും എന്നും അദ്ദേഹം പറഞ്ഞു.

തന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നല്ല സ്പിരിറ്റിലാണ് എടുത്തത്. തനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാന്‍ അവര്‍ തയാറായില്ല. അവരുടെ ഈ നിലപാടില്‍ ബഹുമാനമുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Also Read: വയനാട് ജില്ലയിലെ വാളാട് പടരുന്നത് വ്യാപനശേഷി കൂടിയ കൊറോണാ വൈറസ്

DONT MISS
Top