ഹജ്ജ് കൊവിഡിന് മുമ്പും ശേഷവും: വ്യത്യാസം ചൂണ്ടികാട്ടി ചിത്രങ്ങള്‍; ജാഗ്രതയില്‍ സൗദി ഭരണകൂടം

റിയാദ്: ലോകത്തെ ഏറ്റവും വലിയ മതചടങ്ങുകളിലൊന്നായ ഹജ്ജില്‍ പങ്കെടുക്കാന്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഭൂഗോളത്തിന്റെ നാനാദിക്കുകളില്‍ നിന്നും വിശ്വാസികളുടെ പുണ്യഭൂമിയായ മെക്കയിലേക്ക് ഒഴുകിയെത്തുന്ന ദിനങ്ങളാണിവ. എന്നാല്‍ ഒത്തുചേരലുകള്‍ക്ക് കൊറോണവൈറസ് ഭീഷണി ഉയര്‍ത്തിയതോടെ ആയിരക്കണക്കിന് ആളുകള്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന ചടങ്ങുകളില്‍ പങ്കെടുത്തത്.

വിശുദ്ധനഗരമായ മക്കയിലെ പുണ്യ ദേവാലയമായ കഅ്ബയെ ചുറ്റുന്ന ശ്വേതവസ്ത്രധാരികളായ തീര്‍ത്ഥാടകരുടെ ചിത്രങ്ങള്‍ അതുകൊണ്ട് തന്നെ ഇന്ന് ശ്രദ്ധേയമാകുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ജനക്കൂട്ടം കഅ്ബക്ക് ചുറ്റും തിങ്ങിനിറഞ്ഞതിന് വിപരീതമായി, ഈ വര്‍ഷം വളരെ കുറച്ച് തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിച്ച്, കൃത്യമായ ദൂരം പാലിച്ച് സഞ്ചരിക്കുന്നതായും സൗദി അറേബ്യയിലെ തിളക്കുന്ന സൂര്യനില്‍ നിന്ന് രക്ഷനേടാന്‍ കുടകള്‍ പിടിക്കുന്നതായുമാണ് ഏറ്റവും പുതിയ ഹജ്ജ് ഫോട്ടോകള്‍ കാണിക്കുന്നത്.

Also Read: വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് പത്ത് മരണം

കഴിഞ്ഞ വര്‍ഷം 2.5 ദശലക്ഷം തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടന കേന്ദ്രം ഈ വര്‍ഷം വെറും 10,000 പേര്‍ മാത്രമാണ് സന്ദര്‍ശിച്ചിട്ടുള്ളത്. കുറച്ചുപേരെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടേ ഈ പകര്‍ച്ചവ്യാധിക്കാലത്തും ചടങ്ങുകള്‍ തുടര്‍ന്നു കൊണ്ടു പോകാനാകുമായിരുന്നുള്ളൂ. അതിനാല്‍ വിവിധ ഔദ്യോഗിക ഏജന്‍സികള്‍ക്ക് ഇതിനായി ഇരട്ടി ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് പ്രസ്താവിച്ചു.

മുന്‍ വര്‍ഷങ്ങളിലേതു പോലെ കഅ്ബയെ സ്പര്‍ശിക്കാന്‍ അനുവദിക്കാതെയാണ് ഇത്തവണ തീര്‍ത്ഥാടനം അനുവദിച്ചിട്ടുള്ളുവെന്നത് ശ്രദ്ധേയമാണ്. ഇസ്ലാം മതവിശ്വാസത്തിന്റെ ‘5 തൂണുകള്‍’ എന്നറിയപ്പെടുന്നവയില്‍ ഏറ്റവും പ്രധാനമാണ് മക്ക സന്ദര്‍ശനം. അതു കൊണ്ട് ജീവിതത്തിലൊരിക്കലെങ്കിലും മക്ക സന്ദര്‍ശിക്കാനാകണം എന്നത് ഇസ്ലാം മതവിശ്വാസികളുടെ ജീവിതാഭിലാഷമാണ്.

Also Read: 13 കോടിയുടെ തട്ടിപ്പ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയെന്നും മഹേശന്റെ മേല്‍ പഴിചാരിയെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി

DONT MISS
Top