വയനാട് ജില്ലയിലെ വാളാട് പടരുന്നത് വ്യാപനശേഷി കൂടിയ കൊറോണാ വൈറസ്

വയനാട് ജില്ലയിലെ വാളാട് പടരുന്നത് വ്യാപന ശേഷി കൂടിയ വൈറസ് എന്ന് സൂചന. രോഗവ്യാപനം നിയന്ത്രിച്ചില്ലെങ്കില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയേക്കും. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

വാളാട് മാത്രം ഇതുവരെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 124 പേര്‍ക്കും സമ്പര്‍ക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 101 പെരും വാളാട് സ്വദേശികളാണ്. സമ്പര്‍ക്കത്തിലൂടെ പടരുന്ന വൈറസിന് രോഗത്തിന്റെ തീവ്രത കൂട്ടാനുള്ള സാധ്യത കൂടുതലാണ്.

പ്രദേശത്ത് നിയന്ത്രണങ്ങള്‍ 28 ദിവസം വരെ വേണ്ടിവന്നേക്കാമെന്നും, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വാളാട് പ്രദേശത്ത് വ്യാപിചത് തീവ്രതയേറിയ വൈറസാണോ എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ ഡോ. അദീല അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

DONT MISS
Top