ഇന്ത്യക്കൊപ്പം യുഎസിലും ടിക് ടോക് നിരോധിക്കാന്‍ നീക്കം; കടുത്ത തീരുമാനമെടുക്കാനൊരുങ്ങി ട്രംപ്

പ്രതീകാത്മകചിത്രം

ദേശീയ സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയ്ക്കുപിന്നാലെ യുഎസും ടിക് ടോക് മൊബൈല്‍ ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോക്കിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. ഇതു സംബന്ധിച്ച സൂചനകള്‍ വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് നല്‍കിയിരുന്നു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്കില്‍ സുരക്ഷിതമല്ലെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക് ശേഖരിക്കുന്നതായി സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും വ്യക്തമാക്കിയിരുന്നു.

ആപ്ലിക്കേഷന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ചൈനീസ് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ഒഴിവാക്കണം. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ടിക് ടോക്ക് അടക്കമുള്ള 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്ന ആപ്പുകളിലൊന്നായ ടിക് ടോക് കമ്പനിക്ക് വന്‍സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.

Also Read: അണ്‍ലോക്ക് മൂന്നാം ഘട്ടവും വന്ദേഭാരത് നാലാം ഘട്ടവും രാജ്യത്ത് ഇന്ന് ആരംഭിക്കുന്നു

DONT MISS
Top