അലാസ്‌ക്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം

അലാസ്‌ക്ക ആംഗറേജില്‍ വെള്ളിയാഴ്ച ആകാശത്തുവച്ച് മിഡെയര്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച്  യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി  ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് രണ്ട് വിമാനങ്ങളിലുമായി ഉണ്ടായിരുന്ന എല്ലാവരും മരിച്ചിത്.

സൗത്ത് കരോലിനയില്‍ നിന്നുള്ള നാല് വിനോദ സഞ്ചാരികളും കാന്‍സാനില്‍ നിന്നുള്ള ഗൈഡും സോള്‍ഡോട്ടനയില്‍ നിന്നുള്ള പൈലറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു വിമാനത്തില്‍ സംസ്ഥാന പ്രതിനിധി ഗാരി നോപ്പ്  തനിച്ചായിരുന്നു എന്ന് സൈനികര്‍ പറഞ്ഞു.

Also Read: സജാദ് ലോണും മോചിതനായി; മെഹ്ബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസം നീട്ടിക്കൊണ്ടും ഉത്തരവ്

ആറു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയിലാണ് വീണത് തുടര്‍ന്ന് ദേശീയപാത അടയ്ക്കുകയും ചെയ്തു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

DONT MISS
Top