സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ നാല് വരെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നി ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം.

തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി.മി വരെയാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധന തൊഴിലാളികള്‍ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം.

Also Read: സജാദ് ലോണും മോചിതനായി; മെഹ്ബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസം നീട്ടിക്കൊണ്ടും ഉത്തരവ്

കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്പോള്‍  23 ശതമാനം കുറവ് മഴയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 136.31 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടടുത്ത് 105.05 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളില്‍ സാധാരണ മഴയും, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ് മഴയുമാണ് ലഭിച്ചത്

കഴിഞ്ഞവര്‍ഷം 32 ശതമാനം മഴ കുറവുണ്ടായിരുന്നു.  എന്നാല്‍ ഓഗസ്റ്റ് ആദ്യത്തോടെ അതിതീവ്ര മഴ അനുഭവപ്പെടുകയും പിന്നീട് പ്രളയമാകുകയും ചെയ്തു.  ഈ പശ്ചാത്തലത്തില്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Also Read: കുഞ്ഞ് മരിച്ച സംഭവത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി

DONT MISS
Top