ചൈനയുടെ സഹകരണത്തോടെ യുഎഇ കൊവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍; ഡോസ് സ്വീകരിച്ചവരില്‍ മലയാളിയും

ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനോഫാം കമ്പനിയുടെ സഹകരണത്തോടെ യുഎഇയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയകരമായി മൂന്നാംഘട്ടത്തിലേക്ക്. യുഎഇയില്‍ ആം ഫോഴ്‌സസ് എഞ്ചിനീയറായ എറണാകുളം മരട് സ്വദേശി ആദര്‍ശും ഈ വാക്‌സിന്‍ഡോസ് സ്വീകരിച്ച് ട്രയല്‍ പരീക്ഷണഘട്ടത്തില്‍ പങ്കാളിയായി. മാനവരാശിയുടെ നന്മയ്ക്കായി യുഎഇ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍പങ്കാളിയാകുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഈ നാട് തന്റെ പോറ്റമ്മയാണെന്നും ആദര്‍ശ് പ്രതികരിച്ചു. മനോരമ ഓണ്‍ലൈനിനോടായിരുന്നു ആദര്‍ശിന്റെ പ്രതികരണം.

വാക്‌സിന്‍ പരീക്ഷണങ്ങളുടെ മൂന്നാംഘട്ടത്തിലെത്തുന്ന ആദ്യ ഇനാക്ടീവേക്റ്റഡ് വാക്‌സിന്‍ കൂടിയാണ് ആദര്‍ശ് സ്വീകരിച്ചത്. അബുദാബി ഹെല്‍ത്ത് സര്‍വ്വീസാണ് (സെഹ) യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്. യുഎഇയില്‍ വെച്ച് നടത്തപ്പെട്ട മനുഷ്യരിലെ പരീക്ഷണത്തിന്‌ശേഷം വാക്‌സിന്‍ ലോകത്തിനായി സമര്‍പ്പിക്കുമെന്ന് സിനോഫോം അധികൃതര്‍ വ്യക്തമാക്കിയതായി ക്ലിനിക്കല്‍ ട്രയല്‍സ് അരേന പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.

ക്ലിനിക്കല്‍ ട്രയലിനായി 15000-നടുത്ത് വോളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് യുഎഇയില്‍ നിന്നുള്ള ഔദ്യോഗികവിവരം. 18 നും 60 നും ഇടയില്‍ പ്രായമുള്ള വോളണ്ടിയര്‍മാര്‍ അണിചേര്‍ന്ന ചരിത്രദൗത്യത്തിലാണ് ആദര്‍ശും പങ്കാളിയായത്. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെക്കൂടി വാക്‌സിന്‍ ട്രയലിന് പരിഗണിച്ച യുഎഇയുടെ തീരുമാനത്തിന് ലോകത്ത് വിവിധയിടങ്ങളില്‍ നിന്നും അഭിനന്ദനം എത്തുന്നുണ്ട്.

സിനോഫാം കമ്പനി അധികൃതരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. സ്വദേശികളോടൊപ്പം പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ യുഎഇ അനുവാദം നല്‍കിയതിനാലാണ് ആദര്‍ശിന് വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ചത്.

Also Read:- കലാഭവന്‍ സോബിയുടെ ‘മരണമൊഴി’ പുറത്ത്; അപകടത്തിന് മുന്‍പ് ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ടു

DONT MISS
Top