പരോളിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ പിടികൂടി; നൂറിലധികം കൊലകളില്‍ പങ്കെന്ന് പൊലീസ്

ദേവേന്ദര്‍ ശര്‍മ
Picture Courtesy: The WIRE

ദില്ലി: 50 ലധികം കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ ബുധനാഴ്ച അറസ്റ്റിലായി. നഗരത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ് ഡോക്ടറെ അറസ്റ്റു ചെയ്തിരിക്കുന്നത്. ജനുവരിയില്‍ പരോളിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഇയാളെ ബപ്രോള പ്രദേശത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

നൂറിലധികം കൊലപാതകക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരിക്കാമെന്നും എന്നാല്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കൃത്യമായ കണക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചു.

Also Read: ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 365 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

62 വയസ്സുകാരനായ ദേവേന്ദര്‍ ശര്‍മ ബിഎംഎസ് ബിരുദധാരിയാണ്. ഉത്തര്‍പ്രദേശിലെ അലിഗ്ര ജില്ലയാണ് ഇയാളുടെ സ്വദേശം. ഒരു കൊലപാതകക്കേസില്‍ ജയ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ 16 വര്‍ഷം ജീവപര്യന്തം ശിക്ഷയനുഭവിക്കവെ ആണ് അനുവദിച്ചു കിട്ടിയ പരോളില്‍ നിന്നും ഇയാള്‍ ഒളിവില്‍ പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ദേവേന്ദറിനെ വീണ്ടും പിടികൂടിയത്.

1984 ല്‍ ജയ്പൂരില്‍ ക്ലിനിക് ആരംഭിച്ച ഇയാള്‍ 1992 ല്‍ തന്റെ 11 ലക്ഷം രൂപ ഒരു ഗ്യാസ് ഡീലര്‍ഷിപ്പ് പദ്ധതിയില്‍ നിക്ഷേപിക്കുകയും വഞ്ചിക്കപ്പെടുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. പിന്നീട് 1995 ല്‍ ഇയാള്‍ അലിഗഡില്‍ സ്വന്തമായി ഒരു വ്യാജഗ്യാസ് ഏജന്‍സി ആരംഭിക്കുകയും അങ്ങനെ തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Also Read: “ബെല്ലിഡാന്‍സ് നടത്തിയത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, പള്ളിയിലെ അനീതി ചൂണ്ടിക്കാട്ടിയപ്പോള്‍ പള്ളിക്കമ്മറ്റി എതിരായി, പുതിയ വാഹനമായതിനാല്‍ പരിശീലനം നല്‍കുക മാത്രമാണ് ചെയ്തത്, ഇന്ത്യയിലെ നിയമങ്ങളൊന്നും ഞാന്‍ ലംഘിച്ചിട്ടില്ല”, വിവാദങ്ങളേക്കുറിച്ച് വ്യവസായി റോയ് കുര്യന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട്

ഗ്യാസ് സിലിണ്ടറുമായി പോകുന്ന വാഹനങ്ങളെ കൂട്ടാളികളെ ഉപയോഗിച്ച് പിന്തുടര്‍ന്ന് ഡ്രൈവറെ കൊലപ്പെടുത്തുകയും ആ സിലിണ്ടറുകള്‍ തന്റെ വ്യാജ ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റുകയും ശേഷം വാഹനങ്ങള്‍ പൊളിച്ചു മാറ്റി വില്‍ക്കുകയുമാണ് ഇവരുടെ ശൈലി.

ടാക്‌സി ഡ്രൈവര്‍മാരുടെ കൊലപാതകത്തിന് ശേഷം മോഷണമുതലായ വണ്ടികള്‍ മറിച്ചു വില്‍ക്കുകയും, ശവശരീരങ്ങള്‍ മുതലക്കുളങ്ങളിലേക്ക് തള്ളുകയുമാണ് പതിവ്.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, അവയവകടത്ത് എന്നീ നിരവധി കേസുകളില്‍ ശര്‍മ കുറ്റക്കാരനാണെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ വ്യാജ ഗ്യാസ് ഏജന്‍സി നടത്തിയിരുന്നതിന്, മുന്‍പും രണ്ട് തവണ അറസ്റ്റിലായ ഇയാള്‍ മറ്റ് പല സംസ്ഥാനങ്ങളിലും വൃക്ക റാക്കറ്റ് നടത്തിയതിനും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി 125ലധികം വൃക്കകള്‍ ഇയാള്‍ 5 മുതല്‍ 7 ലക്ഷം വരെ രൂപക്ക് മാറ്റിവെച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

Also Read: സമതാപാര്‍ട്ടി മുന്‍ അധ്യക്ഷ ജയ ജെയ്റ്റ്‌ലിക്കും കൂട്ടാളികള്‍ക്കും നാല് വര്‍ഷം തടവും ഒരുലക്ഷം രൂപ ശിക്ഷയും

DONT MISS
Top