ഹജ്ജ്‌മോഹമുള്ള മുക്രി ജബ്ബാറായി ജാഫര്‍ ഇടുക്കി; ‘തൗഫീക്ക്’ സംഗീത ആല്‍ബം ഇന്ന് പ്രേക്ഷകരിലേക്കെത്തുന്നു


വിശ്വാസവും ഹജ്ജ്‌മോഹവും സംഗീതവും ജീവനില്‍ അലിഞ്ഞുചേര്‍ന്ന മുക്രി ജബ്ബാര്‍ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയനടന്‍ ജാഫര്‍ ഇടുക്കി പകര്‍ന്നാടുന്ന സംഗീത ആല്‍ബം ‘തൗഫീക്ക്’ ബക്രീദ് കാലത്ത് പ്രേക്ഷകരിലേക്കെത്തുന്നു. കൊവിഡ്മഹാമാരിയോട് ലോകമാകെ പൊരുതുമ്പോള്‍ വിശ്വാസവും നന്മയും മുറുകെപ്പിടിക്കുന്ന ഒരു കഥാപാത്രത്തിന്റെ മനസിലെ സംഗീതം ‘തൗഫീക്കി’ലൂടെ ഒഴുകിത്തുടങ്ങും. സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ഈ ബക്രീദ് സംഗീത ആല്‍ബം ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.

ആഴമേറിയ ഭക്തിയോടും സ്‌നേഹത്തോടും കൃത്യ നിഷ്ഠയോടും കൂടി ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം. അതിനുള്ള ഒരുക്കളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ് പടര്‍ന്നു വന്നത്. അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി.അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു.
അതോടൊപ്പം തന്നെ ഈ പെരുനാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ പരമ കാരുണ്യവാനായ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കു വേണ്ടി മുക്രി അബ്ബാസ് പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്‌ക്കാരമാണ് ‘തൗഫീക്ക്’ എന്ന മ്യൂസിക് ആല്‍ബത്തിലുള്ളത്.


സൂപ്പര്‍ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് ‘തൗഫീക്ക്’‌ലൂടെ. മ്യൂസിക് വാലി,ഏ ജി വിഷന്‍,ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ തിരക്കഥ അജിത് എന്‍ വി എഴുതുന്നു.ക്യാമറ,ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്,എഡിറ്റര്‍-ഇബ്രു,ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്,പ്രൊജക്റ്റ് ഡിസൈസനര്‍-അനില്‍ അങ്കമാലി ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍-ഡോക്ടര്‍ ഫൗദ് ഉസ്മാന്‍(ഖത്തര്‍),നിസ്സാര്‍ കാട്ടകത്ത്(സൗദി ആറേബ്യ),നൗഷാദ് സുലൈമാന്‍(ഒമന്‍),അബ്ദുള്‍ കരീം അലി(സൗദി ആറേബ്യ).

Also Read:- ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം; അയോദ്ധ്യ ഭൂമി പൂജയുമായി ബന്ധപ്പെട്ട് ജാഗ്രതാനിര്‍ദ്ദേശം നല്‍കി

DONT MISS
Top