വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 269 റണ്‍സിന് വെസ്റ്റിന്‍ഡീസിന് തോല്‍വി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 2-1 നാണ് ഇംഗ്ലണ്ട് ജയം നേടിയത്.

സ്‌കോര്‍ ഇംഗ്ലണ്ട് 369-226, വെസ്റ്റ് ഇന്‍ഡീസ് 197-129.

Also Read: സിനിമാ മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രധനമന്ത്രിക്ക് വീഡിയോകളിലൂടെ നിവേദനം തയാറാക്കി മാക്ട

ഇംഗ്ലണ്ട് ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ 129 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ്ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം ഇന്നിങ്സില്‍ 4 വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരെ മടക്കി. ടെസ്റ്റ് കരിയറില്‍ ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയ ബ്രോഡ് 500 വിക്കറ്റുകളെന്ന നാഴികകല്ല് പിന്നിടുകയും ചെയ്തു.

ഒന്നാം ഇന്നിങ്സില്‍ 197 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സുമെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. റോറി ബേണ്‍സ്, ഒലീ പോപ്പ്, ജോസ് ബട്ട്‌ലര്‍ , എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. കൊവിഡ് മഹാമാരി വന്നതിന് ശേഷം നടത്തിയ ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത്.

Also Read: റാഫേല്‍ പോര്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍: അംബാല വ്യോമതാവളത്തിന് സമീപം കര്‍ഫ്യു

DONT MISS
Top