സിനിമാ മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രധനമന്ത്രിക്ക് വീഡിയോകളിലൂടെ നിവേദനം തയാറാക്കി മാക്ട


  1. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈതാങ്ങാകാന്‍ മുന്‍കൈയ്യെടുത്ത് മലയാള ചലച്ചിത്രരംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍, നടീനടന്മാര്‍, സിനമയെ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സിനിമയെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന പേരില്‍ വീഡിയോകള്‍ ശേഖരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനമായി അയയ്ക്കാനാണ് മാക്ടയുടെ ചെയര്‍മാന്‍ ജയരാജിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി മലയാള സിനിമാരംഗത്ത് നിന്ന് 3000ല്‍പ്പരം വീഡിയോകള്‍ ശേഖരിച്ചതായി മാക്ട അറിയിക്കുന്നു.
DONT MISS
Top