“കൊവിഡ് ചികിത്സാ കാലത്ത് ഞാന്‍ നന്നായി തടിച്ചിരുന്നു”; അമിതവണ്ണം കുറച്ച് ഫിറ്റാകാനുള്ള ബ്രിട്ടന്റെ പുതിയ ആരോഗ്യപദ്ധതി വിശദീകരിച്ച് ബോറിസ് ജോണ്‍സണ്‍

അപ്രതീക്ഷിത മഹാമാരികളുടെ കാലത്ത് രാജ്യത്തെ ജനതയുടെ അമിതവണ്ണം കുറയ്ക്കാനും ശരീരം ഫിറ്റാക്കാനുമുള്ള പുതിയ ആരോഗ്യപദ്ധതി, കൊവിഡ് ചികിത്സാകാലത്തെ തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ രസകരമായി വിശദീകരിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊവിഡ് രോഗബാധിതനായിരുന്ന മോറിസണ്‍ ചികിത്സാകാലത്ത് തന്റെ ശരീരഭാരം അമിതമായി ഉയര്‍ന്നെന്ന് തിരിച്ചറിഞ്ഞതും പിന്നീട് ഭാരം കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് ബ്രിട്ടണിലെ പുതിയ ആരോഗ്യപദ്ധതിയുടെ ആമുഖമായി വ്യക്തമാക്കിയത്. ശരീരഭാരം നിയന്ത്രിക്കാനുള്ള പുതിയ ആരോഗ്യതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന തീരുമാനത്തിലേക്കെത്തിച്ചേര്‍ന്ന വഴികള്‍ ട്വിറ്ററിലൂടെയാണ് ജോണ്‍സണ്‍ വിശദീകരിച്ചത്.

“തടി കുറക്കുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പക്ഷേ വളരെ ചെറിയ മാറ്റങ്ങളിലൂടെ തന്നെ നമ്മുക്ക് ആരംഭിക്കാനാകും. പിന്നീട് കൂടുതല്‍ ആരോഗ്യവാന്മാരായതായും ഫിറ്റായതായും നമ്മുക്ക് സ്വയം അനുഭവിച്ചറിയാനാകും.” സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ മോറിസണ്‍ ട്വിറ്ററില്‍ കുറിക്കുന്നു. ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ പലരോഗങ്ങളും പിടിപെടാനുള്ള സാധ്യതയെ നമ്മുക്ക്‌ ഗണ്യമായ അളവില്‍ കുറയ്ക്കാനാകുമെന്നും മോറിസണ്‍ സൂചിപ്പിച്ചു.

കൂടുതല്‍ ആരോഗ്യമുള്ള ശരീരഘടനയുലേക്കുള്ള തന്റെ മാറ്റങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോയും ബോറിസ് ജോണ്‍സണ്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എനിക്ക് വലിയ അവകാശവാദങ്ങളൊന്നുമില്ലെന്ന് വിശദീകരിക്കുന്ന ജോണ്‍സണ്‍ താന്‍ സ്വന്തം ശരീരത്തെത്തന്നെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങളിലാണെന്നും വീഡിയോയിലൂടെ പറഞ്ഞു. കൊവിഡ് മഹാമാരിയെ അതിജീവിച്ച് വസതിയിലെത്തിയതിന്‌ശേഷം താന്‍ വളര്‍ത്തുനായുമായി ഓടാന്‍ പോകാറുണ്ടെന്നും അദ്ദേഹം വീഡിയോയിലൂടെ സൂചിപ്പിക്കുന്നു. പുലര്‍കാലത്തുള്ള ഇത്തരം ചെറിയ വ്യായാമങ്ങള്‍ നവോന്മേഷം പകരുമെന്നും അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്തി.

അമിതഭാരമുള്ളവരുടെ ബുദ്ധിമുട്ടുകളും പരിമിതികളും മനസിലാക്കിക്കൊണ്ടുല്ല ഒരു സമഗ്ര ആരോഗ്യ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സാവകാശം ജനതയെ അമിതഭാരത്തിലേക്കെത്തിക്കുന്ന ജങ്ക് ഫുഡ്‌സിന്റെ പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യാനും ബോറിസ് ജോണ്‍സണ്‍ പദ്ധതിയിടുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി അളവുകളെ കൃത്യമായി നിരീക്ഷിക്കാനും താരതമ്യം ചെയ്യാനുമുള്ള സൗകര്യങ്ങളെക്കുറിച്ച് ആലോചിച്ചു വരുന്നതായും ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്തെ ഹോട്ടലുകളിലെല്ലാം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിക്കാനും മോറിസണ്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നുണ്ട്.

Also Read:- കോട്ടയം കുഞ്ഞച്ചന്മാരുടെ നാട്ടില്‍ സംഘി ഗുണ്ടാ വിളയാട്ടമെന്ന് എംഎ നിഷാദ്; വഴങ്ങാത്ത സര്‍ക്കാരിന് കുതിരപ്പവന്‍ നല്‍കി ഫേസ്ബുക്ക് പോസ്റ്റ്

DONT MISS
Top